ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് എട്ടാം ക്ലാസുകാരന്‍ എഴുതുന്നു, പ്രധാനമന്ത്രി ഈ കത്തെങ്കിലും കാണുമോ,
എന്റെ ആവശ്യം നേരത്തെ പറഞ്ഞതു തന്നെയാണ്. നേരത്തെയെന്ന് പറഞ്ഞാല്‍ 36 തവണയും. അതായത് ഒരേ ആവശ്യം ഉന്നയിച്ച് ഞാന്‍ അങ്ങേക്ക് എഴുതുന്ന ഈ കത്ത് മുപ്പത്തിയേഴാമതായി അവിടെ കിട്ടുമ്പോള്‍ ഇതിനെങ്കിലും മറുപടി കിട്ടുമോ.
നിരവധി ആളുകളുടെ സമ്മര്‍ദ്ദവും നിര്‍ബന്ധവും മൂലമാണ് എന്റെ അച്ഛന് ഉത്തര്‍പ്രദേശ് സ്റ്റോക്ക് എക്‌ചേഞ്ചില്‍ നിന്നും ജോലി നഷ്ടപ്പെടുത്തേണ്ടി വന്നത്.
2016- മുതല്‍ എന്റെ അച്ഛനെ ജോലിക്ക് തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ടു കത്തുകളയച്ചു. ഒന്നിനും മറുപടി കിട്ടിയില്ല. അദ്ദേഹത്തിന് ജോലി ഇല്ലാത്തതു കൊണ്ട് കുടുബം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പതിമൂന്നുകാരനായ സര്‍തക് തൃപതിയുടെ കത്തില്‍ പറയുന്നുണ്ട്.