ബംഗാളിൽ ബിജെപിയുടെ പഞ്ചായത്തംഗങ്ങൾ കൂട്ടത്തോടെ തൃണമൂൽ കോൺഗ്രസിലേക്ക്; കനത്ത തിരിച്ചടി

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസിലേക്ക്. കൂച്ച് ബിഹാറിൽ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൂച്ച് ബിഹാറിൽ 128 പഞ്ചായത്തുകളിൽ 104 ഇടത്ത് ടിഎംസിയും 24 ഇടത്ത് ബിജെപിയുമാണ് അധികാരത്തിലെത്തിയത്. ഇതുവരെ 130 പഞ്ചായത്തംഗങ്ങൾ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നെന്നും ഇനിയും നിരവധി പേർ ചേരുമെന്നും ടിഎംസി അവകാശപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ കഴിയാത്ത ബിജെപി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായി ടിഎംസിയില്‍ ചേര്‍ന്നത്. അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാർട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാർട്ടി മാറ്റം തടയാൻ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്.

കൂച്ച് ബിഹാർ ജില്ലാ ടിഎംസി ഓഫീസിൽ തൃണമൂൽ പതാക ഉയർത്തി ജില്ലാ ടിഎംസി പ്രസിഡന്‍റ് അഭിജിത്ത് ഡി ഭൗമിക് ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ”മുഖ്യമന്ത്രി മമതാ ബാനർജിയുടെ വികസന സംരംഭങ്ങളിൽ പങ്കെടുക്കാൻ കൂച്ച് ബിഹാറിലെ ബിജെപി പഞ്ചായത്ത് അംഗങ്ങൾ തൃണമൂലിൽ ചേരുകയാണ്. നേരത്തെ 130 പഞ്ചായത്ത് അംഗങ്ങൾ ബിജെപി വിട്ട് ടിഎംസിയിൽ ചേർന്നിരുന്നു. ബാക്കിയുള്ളവരും ഉടന്‍ പാര്‍ട്ടി വിട്ടെത്തും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ശൂന്യമാകും”- അഭിജിത്ത് ഡി ഭൗമിക് പറഞ്ഞു.

Latest Stories

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള നേതാവ്; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ്ബ്യൂറോ

BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു