ലോകസഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം കഴിഞ്ഞതോടെ ഇന്ത്യാ മുന്നണി 315 സീറ്റോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമായെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജി. മൂന്നാംഘട്ടത്തില്‍ ബിജെപി 200 സീറ്റ് തികയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു. ബംഗാളിലെ ബോന്‍ഗാവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബംഗാളില്‍ ബിജെപിക്കെതിരേ പോരാടുന്നതു തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസും ഇടതും ബിജെപിയെ സഹായിക്കുകയാണ്. 34 വര്‍ഷത്തെ ഭരണത്തിനിടെ അനവധി കൂട്ടക്കൊലകള്‍ നടത്തിയ കൊലയാളികളാണ് സിപിഎമ്മെന്നും മമത ആരോപിച്ചു.
സിപിഎമ്മിന് ഒരിക്കലും വോട്ട് ചെയ്യരുതെന്ന ഉപദേശവും മമത വോട്ടര്‍മാര്‍ക്ക് നല്‍കി. നരേന്ദ്ര മോദിയെപ്പോലെ ഇത്രയും ഏകാധിപത്യസ്വഭാവവും വൈരനിര്യാതബുദ്ധിയുമുള്ള ഒരു പ്രധാനമന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്ന് മമത വ്യക്തമാക്കി.