ബിഹാറില്‍ പുണ്യസ്‌നാനം നടത്തിയ 37 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മുങ്ങി മരിച്ചു. സംസ്ഥാനത്ത് നിലവിലുള്ള പ്രസിദ്ധമായ ജീവിത്പുത്രിക ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടയിലാണ് അപകടം നടന്നത്. നദികളിലും കുളങ്ങളിലും പുണ്യസ്‌നാനം നടത്തുന്നതിനിടെയാണ് 37 കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മുങ്ങി മരിച്ചത്.
ബുധനാഴ്ച നടന്ന ചടങ്ങുകള്‍ക്കിടെയാണ് സംസ്ഥാനത്തെ 15 ജില്ലകളിലായി ദുരന്തം സംഭവിച്ചത്. അപകടത്തില്‍ മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് കുട്ടികളുടെ ഉത്തമ ഭാവിയ്ക്കായി ആചരിക്കുന്ന ചടങ്ങാണിത്. ഔറംഗാബാദ് ജില്ലയില്‍ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി എട്ട് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.