ഡല്‍ഹിയില്‍ ആകെ കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍, സമൂഹ വ്യാപനമെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹിയില്‍ ഒമൈക്രോണ്‍ സ്ഥിതി ആശങ്കാജനകം. തലസ്ഥാനത്ത് ഒമൈക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. യാത്രാ പശ്ചാത്തലം ഇല്ലാത്തവര്‍ക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളില്‍ 46 ശതമാനവും ഒമൈക്രോണ്‍ രോഗികളാണെന്ന് മന്ത്രി വ്യക്തമാക്കി.

ഡല്‍ഹിയില്‍ കോവിഡ് കേസികളില്‍ 89 ശതമാനമാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. യാതൊരു യാത്രകളും നടത്താത്തവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ട്. ഇത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 263 ഒമൈക്രോണ്‍ രോഗികളാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 115 പേര്‍ മാത്രമാണ് വിദേശ യാത്ര നടത്തിയത്. ഇതിന് പുറമേ 923 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ ഇല്ലയോ എന്നത് അടുത്ത ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തില്‍ തീരുമാനിക്കും.

രാജ്യത്തെ ആകെ ഒമൈക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ടയാണ്. 253 കേസുകളാണ് ഉളളത്. കോവിഡ് വ്യാപനത്തിലും മഹാരാഷ്ട്ര മുന്നിലാണ്. മുംബൈയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചട്ടുണ്ട്.

ഗുജറാത്തും, രാജസ്ഥാനും ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്താണ്. പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ രാത്രികാല നിയന്തണങ്ങള്‍ നിലവില്‍ വരും.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?