അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ നൽകില്ല, പ്രണയവിവാഹത്തിന് പിഴ ലക്ഷങ്ങൾ; വിലക്കുകളുമായി താക്കൂർ സമുദായം

പുത്തൻനിയമങ്ങളും, വിലക്കുകളുമായി വാർത്തകളിൽ നിറഞ്ഞ് ​ഗുജറാത്തിലെ താക്കൂർ സമുദായം.  അവിവാഹതകളായ യുവതികൾക്ക് ഇനി മുതൽ മൊബൈൽ നൽകേണ്ടതില്ലെന്ന വ്യത്യസ്തമായ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് താക്കൂർ സമുദായം.

ഇനി മുതൽ പ്രണയിച്ച് വിവാഹം കഴിക്കുന്നത് കുറ്റകരവും , മൊബൈൽ ഫോൺ  ഉപയോ​ഗിക്കുന്നതിന് കർശനവിലക്കും ബാണസ്കന്ദ ജില്ലയിലെ താക്കൂർ സമുദായത്തിന് ബാധകമാകും.

അവിവാഹിതകളായ സ്ത്രീകൾക്ക് മൊബൈൽ നൽകിയാൽ അവരുടെ മാതാപിതാക്കൾ ഉത്തരവാദികളായിരിക്കും.  കൂടാതെ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മൊബൈൽ നൽകിയാൽ മൊബൈലിൽ കളിച്ച് സമയം കളയുമെന്നും അതിനാൽ ഫോൺ ഉപയോ​ഗം കർശനമായി വിലക്കണമെന്നുമാണ് സമുദായ തലവൻമാരിലൊരാൾ അഭിപ്രായപ്പെട്ടത്.

പഠനനിലവാരം മെച്ചപ്പെടുത്താനായി ലാപ്ടോപ്പുകളും , ടാബ്ലറ്റുകളും നൽകുമെന്നും ദന്തിവാദ താക്കൂർ നേതാവ് സുരേഷ് താക്കൂർ വ്യക്തമാക്കി. പ്രണയിച്ച് വിവാഹിതരായാൽ 1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ഈടാക്കും.  ആഡംബര വിവാഹങ്ങൾ ഒഴിവാക്കി പകരം ആ തുക പഠനാവശ്യങ്ങൾക്കായി ഉപയോ​ഗിക്കണമെന്നും സുരേഷ് താക്കൂർ പറ‍ഞ്ഞു.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ