Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മധ്യപ്രദേശില്‍ മുസ്ലീംങ്ങള്‍ക്ക് മോചനം; കമല്‍നാഥ് മന്ത്രിസഭയില്‍ ഒരു മുസ്ലീം മന്ത്രിയും, ചൗഹാന്റെ 15 വര്‍ഷത്തെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ്

, 2:52 pm

മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 15 വര്‍ഷത്തോളം മന്ത്രി പദവി നല്‍കാതെ തഴഞ്ഞ ബിജെപി യുഗത്തിന് അന്ത്യം കുറിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെ ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭ രൂപീകരിച്ചു. ശിവരാജ് സിങ് ഭരിച്ച് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു മുസ്ലീം മന്ത്രിയെ പോലും അദ്ദേഹത്തിന്റെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനാണ് കമല്‍ നാഥ് ഒരു മാറ്റം കൊണ്ടുവന്നത്.

ഇന്നലെ 28 മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കമല്‍നാഥ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭോപ്പാല്‍ നോര്‍ത്ത് എം.എല്‍.എ ആരിഫ് അകീലിനാണ് മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് മധ്യപ്രദേശിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍.

വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് കമല്‍നാഥ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. പുതിയ ഒമ്പത് മന്ത്രിമാരും മാള്‍വ-നിവാഡ് മേഖലയില്‍ നിന്നാണ്. സെന്‍ട്രല്‍ മധ്യപ്രദേശില്‍ നിന്ന് ആറ് പേരും ഗ്വാളിയോര്‍-ചംബല്‍ മേഖലയില്‍ നിന്ന് അഞ്ചും ബുന്ദേല്‍ഖണ്ഡില്‍ നിന്ന് മൂന്നു പേരും മന്ത്രിസഭയിലുണ്ട്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

പുതിയ മന്ത്രിമാരില്‍ 11 പേര്‍ കമല്‍നാഥ് അനുകൂലികളും ഒമ്പത് പേര്‍ ദിഗ് വിജയ് സിങ്ങിനോട് അടുപ്പമുള്ളവരും ഏഴ് പേര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരും ഒരാള്‍ അരുണ്‍ യാദവ് ഗ്രൂപ്പുകാരനുമാണ്.

Advertisement