മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനി ജില്ലയില്‍ ഗോവധം ആരോപിച്ച് രണ്ട് ആദിവാസികളെ അടിച്ചുകൊന്നു. ഒരാളെ മര്‍ദ്ദിച്ച് അവശനാക്കി. 20 ഓളം പേരടങ്ങുന്ന ഗോസംരക്ഷണ സംഘമാണ് വീട്ടിലെത്തി ആദിവാസികളെ ആക്രമിച്ചത്. ധന്‍ഷ ഇനാവതി, സമ്പത്ത് വതി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആറ് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രണ്ട് ആദിവാസികള്‍ മരിച്ചു. 15-20 പേരടങ്ങുന്ന ഒരു സംഘം ഇരകളുടെ വീട്ടില്‍ പോയി പശുവിനെ കൊന്നുവെന്ന് ആരോപിച്ച് അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരും ആശുത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ് കെ മര്‍വി പറഞ്ഞു. സിയോനി പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും ആദിവാസികളുടെ വീട് സന്ദര്‍ശിച്ചു

പൊലീസ് സംഘം പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഏകദേശം 12 കിലോയോളം ഇറച്ചി മരണപ്പെട്ടവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിംഗ് കക്കോഡിയ ജബല്‍പൂര്‍-നാഗ്പൂര്‍ ഹൈവേയില്‍ പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണവും വേഗത്തിലുള്ള നടപടിയും വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ചെലവില്‍ പരിക്കേറ്റയാളുടെ ചികിത്സയ്ക്ക് ക്രമീകരണം ചെയ്യണം. സംഭവവുമായി ബജ്റംഗ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികള്‍ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പറഞ്ഞു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ആദിവാസികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.

Latest Stories

ഇന്ധനം നിറയ്ക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ തിക്കും തിരക്കും; അനാവശ്യ തിരക്ക് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ഐഒസിഎല്ലും ബിപിസിഎല്ലും; വിലക്കയറ്റം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

IPL 2025: ഐപിഎല്‍ മത്സരങ്ങള്‍ ഇനി ഈ മാസം, പുതിയ അപ്‌ഡേറ്റുമായി ബിസിസിഐ, ലീഗ് നടത്തുക പാകിസ്ഥാന്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഒഴിവാക്കി

'അരി, പച്ചക്കറി, പെട്രോൾ... അവശ്യ വസ്തുക്കൾ സംഭരിക്കണം, വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം'; എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

പാക് ആക്രമണം രൂക്ഷമാകുന്നു, ടെറിട്ടോറിയല്‍ ആര്‍മിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം; 14 ബറ്റാലിയനുകള്‍ സേവനത്തിനെത്തും, തീരുമാനം സൈന്യത്തെ കൂടുതല്‍ ശക്തമാക്കാന്‍

'എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ'; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

INDIAN CRICKET: ഗോവയ്ക്ക് വേണ്ടിയല്ല, നിങ്ങള്‍ക്ക് വേണ്ടി കളിക്കാനാണ് എനിക്ക് ഇഷ്ടം, വീണ്ടും മലക്കം മറിഞ്ഞ് യശസ്വി ജയ്‌സ്വാള്‍

ഇന്ത്യ-പാക് സംഘർഷം; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു

'ഡീയസ് ഈറേ'.. അര്‍ത്ഥമാക്കുന്നത് എന്ത്? ഹൊററിന്റെ മറ്റൊരു വേര്‍ഷനുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?