നമ്മുടെ രാജ്യത്ത് അത് കേട് കൂടാതെ സൂക്ഷിക്കാനാവില്ല; തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തമിഴ്‌നാട്ടില്‍ ‘ഷവര്‍മ’യുടെ നിര്‍മാണവും വില്‍പനയും നിരോധിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച കോവിഡ് മെഗാ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളുടെ ഔദ്യോഗികതല ഉദ്ഘാടനം സേലത്ത് നിര്‍വഹിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

കേരളത്തില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണിത്. അവിടങ്ങളില്‍ കാലാവസ്ഥയുടെ പ്രത്യേകത കാരണം കേടുവരാറില്ല. അതേസമയം നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം കേടുകൂടാതെ സൂക്ഷിക്കാനാവുന്നില്ല.

ഷവര്‍മ ഭക്ഷിക്കുന്നത് കൂടുതലായും യുവജനങ്ങളാണ് . കുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. മിക്ക കടകളിലും കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയതിനെത്തുടര്‍ന്ന്് ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Latest Stories

വിയറ്റ്‌നാം കോളനിക്കിടെ അമ്മയും കനകയും മന്ത്രവാദിയെ വിളിച്ചു വിളിച്ചുവരുത്തി, കാരണം അയാളുടെ ശല്യം!

IPL 2025: ധവാന്റെ പേരും പറഞ്ഞ് ഗാംഗുലിയും പോണ്ടിങ്ങും ഉടക്കി, അവസാനം അയാൾ ആണ് ശരിയെന്ന് തെളിഞ്ഞു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് കൈഫ്

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നഷ്ടത്തില്‍; അറ്റ പലിശ വരുമാനം 540 കോടി രൂപയായി കുറഞ്ഞു; ആസ്തി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍

രണ്ട് മലയാളി താരങ്ങളുടെ സ്വപ്ന അരങ്ങേറ്റം; ഒരു വർഷത്തിനിടെ ഒറ്റ മത്സരം പോലും ജയിക്കാനാവാതെ ടീം ഇന്ത്യ

രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം; വിളിച്ചുവരുത്തിയത് ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ്, വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് കുഞ്ചാക്കോ ബോബൻ

ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

വായൂമലിനീകരണം രൂക്ഷം; ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന