'കാക്കിയ്ക്ക് പകരം പൂജാരിമാരുടെ വേഷം', മോദിയുടെ മണ്ഡലത്തിൽ പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ച് പൊലീസ്. പൊലീസ് യൂണിഫോമിന് പകരം ക്ഷേത്ര പൂജാരിമാർക്ക് സമാനമായ വേഷമാണ് ക്ഷേത്ര ഡ്യൂട്ടിലുള്ള പൊലീസുകാർ ധരിക്കുന്നത്. ‘ഓറഞ്ച് കുർത്തയും ധോത്തിയും, രുദ്രാക്ഷ മാലയും’ നെറ്റിയിൽ സ്‌പോർട്‌സ് ട്രിപ്പും (ചന്ദനം കൊണ്ട് നിർമ്മിച്ച മൂന്ന് വരികൾ) ആണ് പൊലീസുകാരുടെ വേഷം.

ക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ പൂജാരി വസ്ത്രം ധരിച്ച ആറ് പൊലീസുകാരാണുള്ളത്, ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. പൊലീസുകാർ പുരോഹിതന്മാരെപ്പോലെയാണെങ്കിൽ, ഭക്തർ അവരുടെ നിർദ്ദേശങ്ങൾ സുഗമമായി പാലിക്കുമെന്നാണ് പുതിയ വസ്ത്രധാരണത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥർ പറയുന്നത്. കൂടാതെ, വസ്ത്രധാരണത്തിലൂടെ പുരോഹിതന്മാരായി മാറുന്ന പൊലീസ് ഉദ്യോഗസ്ഥർ “ഹർ ഹർ മഹാദേവ്” എന്ന കീർത്തനങ്ങളോടെ ഭക്തരെ സ്വാഗതം ചെയ്യേണ്ടതുമുണ്ട്. കൂടാതെ വാരണാസിയിലെ മതപരമായ സ്ഥലങ്ങളെക്കുറിച്ച് അവരോടു പറയുകയും വേണം.

കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിന്യസിച്ചിരിക്കുന്ന പൊലീസ് ഭക്തരോട് മോശമായി പെരുമാറിയെന്നും തിരക്ക് നിയന്ത്രിക്കാൻ ശാരീരിക ബലപ്രയോഗം നടത്തിയെന്നും ഭക്തരിൽ നിന്ന് പരാതി ലഭിച്ചതായി വാരണാസി പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു. ‘ക്ഷേത്രത്തിലെ ഡ്യൂട്ടി മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്, പൊലീസിന് ഇവിടെ പലതരം ജനക്കൂട്ടത്തെ നിയന്ത്രിക്കണം. ആളുകൾക്ക് എളുപ്പത്തിൽ ദർശനം ഉറപ്പാക്കാനും അവരെ സഹായിക്കാനും വഴികാട്ടാനുമാണ് പൊലീസ് ഇവിടെയുള്ളത്. “അഗർവാൾ പറഞ്ഞു.

‘പൊലീസുകാർ തള്ളിയാൽ ഭക്തർക്ക് വേദനിക്കും, ഇതേ കാര്യം പുരോഹിതന്മാർ ചെയ്താൽ അവർ അത് പോസിറ്റീവായി എടുക്കും’ പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ കൂട്ടിച്ചേർത്തു. 15 ദിവസത്തെ ട്രയൽ കാലയളവിലേക്കാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പിന്നീട് അത് അവലോകനം ചെയ്യുമെന്നും വാരണാസി പൊലീസ് കമ്മീഷണർ മോഹിത് അഗർവാൾ പറഞ്ഞു. 2018ലും ഈ രീതി പരീക്ഷിച്ച് നോക്കിയെങ്കിലും ട്രയൽ കാലയളവിനുശേഷം നിർത്തലാക്കുകയായിരുന്നു.

അതേസമയം, ക്ഷേത്രത്തിൽ പൊലീസ് വേഷത്തിൽ എത്തിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘പൊലീസ് ഉദ്യോഗസ്ഥർ പുരോഹിത വേഷം ധരിക്കുന്നത് ഏത് ‘പൊലീസ് മാനുവൽ’ പ്രകാരമാണ്, ഇത്തരം ഉത്തരവുകൾ നൽകുന്നവരെ സസ്‌പെൻഡ് ചെയ്യണം, നാളെ ഏതെങ്കിലും മോഷ്ട്ടാക്കൾ ഇത് മുതലെടുക്കുകയാണെങ്കിൽ, അപ്പോൾ യുപി സർക്കാരും ഭരണകൂടവും എന്ത് മറുപടി പറയും? അപലപനീയം!’ – എന്നാണ് അഖിലേഷ് എക്‌സിൽ കുറിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം