'കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു, സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു'; തെലങ്കാനയിൽ യുവതിക്ക് ആൾക്കൂട്ട മർദ്ദനം, സഹോദരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

തെലങ്കാനയിൽ ഇരുപത്തിയേഴുകാരിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് ഗോത്രവനിതകൂടിയായ ഇരുപത്തിയേഴുകാരിയെ ആൾക്കൂട്ടം വിചാരണ ചെയ്തതും ക്രൂരമായി മർദിച്ചതും. സംഭവത്തിൽ നാല് പേരെ നാഗർ കുർണൂൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ സഹോദരി ലക്ഷ്മമ്മ, ഭർത്താവ് ലിംഗസ്വാമി, അയൽക്കാരായ ബണ്ടി വെങ്കടേശ്, ഭാര്യ ശിവമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം. മൊളച്ചിന്തലപ്പള്ളിയെന്ന ഗ്രാമത്തിൽ ചെഞ്ചു ഗോത്രവിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന പ്രദേശത്താണ് യുവതി ആൾക്കൂട്ട മർദനത്തിന് ഇരയാകുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. ജൂൺ ആദ്യവാരം രണ്ട് ദിവസങ്ങളിലായി യുവതിയെ ആൾക്കൂട്ടം വളഞ്ഞ് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

കാഴ്ചക്കാരായി നിൽക്കുന്ന നാട്ടുകാരിൽ ചിലരും യുവതിയെ മർദ്ദിക്കുന്നുണ്ട്. വടി കൊണ്ടടിക്കുന്നതും സാരി വലിച്ച് അഴിച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് യുവതിയുടെ കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിടുന്നത്. മറ്റൊരു ദിവസം സാരിയിൽ ഡീസലൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതോടെ ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റിട്ടുണ്ട്.

യുവതിയെ സ്വന്തം സഹോദരി ഉൾപ്പെടെ ഉള്ള ആൾകൂട്ടമാണ് മർദിച്ചത്. സ്വന്തം സഹോദരിയും സഹോദരീ ഭർത്താവും മറ്റ് രണ്ട് അയൽവാസികളുമാണ് അക്രമത്തിന് നേതൃത്വം നൽകിയത്. യുവതിയുടെ കണ്ണിലും സ്വകാര്യഭാഗങ്ങളിലും മുളക് പൊടിയിട്ടു. സാരിയിൽ ഡീസലൊഴിച്ച് കത്തിച്ചു. ക്രൂരമായി യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെ ആദിവാസി അവകാശസംരക്ഷണ പ്രവർത്തർ ഈ വിവരം പുറത്തെത്തിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്.

Latest Stories

മദ്യപാനത്തിനിടെ തർക്കം; സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കല്ല് കൊണ്ട്‌ തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്

IPL 2025: ബലി ബലി ബലി ബാഹുബലി, ആ ഇന്ത്യൻ താരം ക്രിക്കറ്റിലെ ബാഹുബലി; ഫോമിൽ എത്തിയ സ്ഥിതിക്ക് എതിരാളികൾ സൂക്ഷിക്കണം: ഹർഭജൻ സിംഗ്

പറന്നുയർന്ന് സ്വർണവില; വീണ്ടും 70,000 കടന്നു

PBKS VS KKR: ഡാ പിള്ളേരെ, നിന്റെയൊക്കെ ആഘോഷം മതിയാക്ക്, എനിക്ക് നിന്നോടൊക്കെ ഒരു കാര്യം പറയാനുണ്ട്: ശ്രേയസ്സ് അയ്യർ

സോണിയയും രാഹുലും ഒന്നും രണ്ടും പ്രതികൾ; നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിനെതിരെ ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

IPL 2025: രോഹിത് ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ല, പക്ഷെ....; ഇന്ത്യൻ നായകനെക്കുറിച്ച് അഞ്ജും ചോപ്ര പറഞ്ഞത് ഇങ്ങനെ

കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം! വിവാദം

PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

അതിനിർണായകം; വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, മുൻപിലുള്ളത് 65 ഓളം ഹർജികൾ

PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ