യു.പിയില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, 35 പേര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തുപേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ബര്‍ഖേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി വൈകിട്ട് അഞ്ച് മണിയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ കണ്ടെത്തിയത്.

വീടിന് 500 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം പെണ്‍കുട്ടിയുടെ ബാഗും സൈക്കിളുമുണ്ടായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവ സ്ഥലത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

കേസില്‍ 12 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ബരേലി എ.ഡി.ജി. അവിനാശ് ചന്ദ്ര, ബരേലി റെയ്ഞ്ച് ഐ.ജി. രമിത് ശര്‍മ, പിലിഭിത്ത്, ഷാജഹാന്‍പുര്‍, ബരേലി എന്നിവിടങ്ങളിലെ ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും എ.ഡി.ജി. അവിനാശ് ചന്ദ്ര പറഞ്ഞു.

അതേസമയം പൊലീസ്് അന്വേഷണം തൃപ്തികരമല്ലെന്നും, കേസ് സി.ബി.ഐക്ക് കൈമാറണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. യുപി ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെയും, പൊലീസിന്റെയും വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് മുന്‍ കോണ്‍ഗ്രസ് മന്ത്രി സഫര്‍ അലി നഖ്‌വി കുറ്റപ്പെടുത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നവശ്യപ്പട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Latest Stories

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

പിപി ദിവ്യയ്‌ക്കെതിരെ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് കെ സുധാരകരന്‍

എംബാപ്പയുടെ കാര്യത്തിൽ അങ്ങനെ തീരുമാനമായി, പകരക്കാരനെ തേടാൻ റയൽ മാഡ്രിഡ്; നോട്ടമിടുന്നത് ആ താരത്തെ