സര്‍ക്കാര്‍ ആദായ നികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിക്കാത്തതിന്‌ പിന്നിലെ കാരണം ഇതാണ്

എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് അവതരിപ്പിച്ചത്. ഈ ബജറ്റില്‍ പലരും ആദായ നികുതിയിളവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആളുകളെ നിരാശപ്പെടുത്തി കൊണ്ട് ഇത്തവണ ആദായ നികുതിയിളവ് പ്രഖ്യാപിച്ചില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരായ 1.89 കോടി ആളുകളാണ് ആദായ നികുതി നല്‍കിയത്. ഇത്തരത്തില്‍ സര്‍ക്കാരിനു ലഭിച്ചത് 1.44 ലക്ഷം കോടി രൂപയാണ്. ശരാശരി ഒരാളില്‍ നിന്ന് 76,306 രൂപ നികുതിയായി ലഭിച്ചു.

ഇതിനു പുറമെ ബിസിനസുകാരയായ 1.88 കോടി ആളുകളാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ബിസിനസുകാരില്‍ നിന്നും ലഭിച്ചത് 48,000 കോടി രൂപയും. ശരാശരി ഒരാളില്‍ നിന്ന് 25,753 രൂപ നികുതിയായി ലഭിച്ചു.

ബിസിനസുകാരില്‍ നിന്നും ലഭിക്കുന്ന ആദായ നികുതി വരുമാനത്തെക്കാള്‍ അധികം ആദായ നികുതി ലഭിക്കുന്നത് ശമ്പളക്കാരില്‍ നിന്നാണെന്നാണ് അരുണ്‍ ജെയ്റ്റലി പറയുന്നത്.

ഇതിനു പുറമെ കൃത്യമായി നികുതി അടയ്ക്കാത്തവരുടെ കണക്ക് പരിശോധിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമുള്ള ബുദ്ധിമുട്ട് കാരണമാണ് സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ വിമുഖത പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ബജറ്റുകളില്‍ ആവശ്യത്തിനു ആദായ നികുതി ഇളവ് നല്‍കിയതായി ജെയ്റ്റലി അവകാശപ്പെടുന്നു.

Latest Stories

ഹനുമാന്‍ ജയന്തി ഘോഷയാത്രക്കും അനുമതി നല്‍കിയില്ല; കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിനെ മാധ്യമങ്ങള്‍ വളച്ചെടിക്കുന്നു; വിശദീകരണവുമായി കേന്ദ്രമന്ത്രി

ഹൈന്ദവ ദേശീയതാവാദികളും ആധുനിക ശാസ്ത്രവും, ഭാഗം -2

IPL 2025: എടാ എടാ ഡേവിഡ് മോനെ വന്ന് വന്ന് നീ എനിക്കിട്ടും പണി തരാൻ തുടങ്ങിയോ, വിരാട് കോഹ്‌ലിയെ പ്രാങ്ക് ചെയ്ത് സഹതാരങ്ങൾ; വീഡിയോ കാണാം

സൗദി അറേബ്യയുമായി ആണവ സഹകരണ കരാറിൽ ഒപ്പുവെക്കാൻ അമേരിക്ക

ഗുജറാത്ത് തീരത്തിനടുത്ത് വൻ ലഹരിവേട്ട; 1800 കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി

'ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്, പിന്നെ ഞാൻ എങ്ങനെ പറയാതിരിക്കും'; കണ്ണ് നിറഞ്ഞ് പേളി

'ആദ്യം അംഗീകരിച്ച തീരുമാനം ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ മാറി'; ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി എന്‍ പ്രശാന്ത്

IPL 2025: തലയും പിള്ളേരും ലീഗിന് പുറത്തേക്ക്? ഇന്ന് അതിനിർണായക ദിനം; ചെന്നൈ ക്യാമ്പിൽ ആശങ്ക

'ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ല, നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം'; മഞ്ജുഷ സുപ്രീംകോടതിയിൽ

മരിയോ വർഗാസ് യോസ: സാഹിത്യത്തിന്റെ അനശ്വര വിപ്ലവകാരി