ഇടത്തട്ടുകാരെ കേന്ദ്രം വീണ്ടും പറ്റിച്ചു ആദായ നികുതി പരിധിയില്‍ മാറ്റമില്ല

രാജ്യത്തെ ശമ്പളക്കാരായ ഇടത്തട്ടുകാര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര ബജറ്റ്. നിലവില്‍ ആദായ നികുതി പരിധി 2.5 ലക്ഷം രൂപയാണ്. ഇത് ആഞ്ച് ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍ ഈ വാര്‍ത്തയെ ഏറെ പ്രതീക്ഷയോടെയായിരുന്നു കണ്ടിരുന്നത്.

ഒരുഘട്ടത്തില്‍ സര്‍ക്കാര്‍ ഈവിധത്തില്‍ സുചനയും നല്‍കിയിരുന്നു.മൂന്നര ലക്ഷം രൂപവരെയെങ്കിലും പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതിയിരുന്നവരും ഏറെയാണ്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ആധായ നികുതിയില്‍മേലുള്ള സെസില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.

നിലവില്‍ 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 20 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം.