Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

തെലങ്കാനയില്‍ വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തകേട്; ഗുരുതര പിഴവിനെക്കുറിച്ച് പ്രതികരിക്കാതെ കമ്മീഷന്‍

, 3:08 pm

തെലങ്കാനയില്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ പൊരുത്തകേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍. ഇവിടുത്തെ പല മണ്ഡലങ്ങളിലും പൊരുത്തകേട് കണ്ടെത്തി. ചെറിയ മാര്‍ജിനില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെട്ടത് കമ്മീഷന് തലവേദനയായി.

ധര്‍മ്മപുരി നിയമസഭാ മണ്ഡലത്തില്‍ ആകെ 1,65,209 വേട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. 11 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. ഇവര്‍ക്കും നോട്ടയ്ക്കുമായി 165,747 വോട്ട് ലഭിച്ചു. അതായത് 538 വേട്ട് അധികമായി വന്നു. 441 വോട്ടിനാണ് ധര്‍മ്മപുരി മണ്ഡലത്തില്‍ ടിആര്‍സിന്റെ കോപ്പുല ഈശ്വര്‍ ജയിച്ചത്.

അധിക വേട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ലക്ഷ്മണിന് ജയസാധ്യതയുണ്ട്. ഇതുവരെ ഗുരുതരമായ പിഴവ് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടില്ല. ചുരുക്കം ചില വ്യത്യാസങ്ങളുണ്ടാകാമെന്ന മറുപടിയാണ് തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement