ലോയയുടെ മരണം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; മാറ്റം ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തില്‍

ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.
ലോയ കേസ് താരതമ്യേന ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയത്.

Read more

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്. ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.