നിതീഷ് കുമാറിന് 'ഇൻഡ്യ സഖ്യം' പ്രധാനമന്ത്രി പദം വാഗ്‌ദാനം ചെയ്തു; ആരോപണവുമായി കെസി ത്യാഗി

ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാറിനെ ഇൻഡ്യ സഖ്യത്തിലേക്ക് കൊണ്ടുവൻ ഇൻഡ്യ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് ജെഡിയു നേതാവ് കെസി ത്യാഗി. എന്നാൽ നിതീഷ് കുമാർ ആ വാഗ്ദാനം നിരസിച്ചുവെന്നും ത്യാഗി പറഞ്ഞു.

‘നിതീഷ് കുമാറിന് ഇൻഡ്യ സഖ്യത്തിൽ നിന്ന് പ്രധാനമന്ത്രിയാകാൻ ഒരു ഓഫർ ലഭിച്ചു. അദ്ദേഹത്തെ ഇൻഡ്യ സഖ്യത്തിന്റെ കൺവീനറാകാൻ അനുവദിക്കാത്തവരിൽ നിന്നാണ് ആ ഓഫർ ലഭിച്ചത്. അദ്ദേഹം അത് നിരസിച്ചു, ഞങ്ങൾ എൻഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു.- ത്യാഗി പറഞ്ഞു.

അതേസമയം ത്യാഗിയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാക്കളും ഇൻഡ്യ സഖ്യ നേതാക്കളും രംഗത്തെത്തി. സഖ്യത്തിന്റെ ചർച്ച പ്രകാരം പ്രതിപക്ഷത്ത് തുടരാനാണ് തീരുമാനമായതെന്നും നിതീഷ് കുമാറുമായി അത്തരത്തിലുള്ള ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.  പ്രധാനമന്ത്രിയാകാൻ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ സഖ്യകക്ഷികളായ ജെഡിയുവുമായും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും (ടിഡിപി) ചേർന്ന് ഇൻഡ്യ സഖ്യം, സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തേയുണ്ടായിരുന്നു. എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യ സഖ്യം മികച്ച പ്രകടനം കാഴ്ച്ച വെച്ച സാഹചര്യത്തിലായിരുന്നു അത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് കേവല ഭൂരിപക്ഷവും എൻഡിഎയ്ക്ക് 400 സീറ്റും പ്രഖ്യാപിച്ചപ്പോൾ അതിനെ തള്ളി ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം നടത്തി. എൻഡിഎ 293 സീറ്റിലേക്ക് ഒതുങ്ങി. ബിജെപി കഴിഞ്ഞ രണ്ട് തവണയും ഭേദിച്ച 272 എന്ന കേവല ഭൂരിപക്ഷ സഖ്യ മറികടക്കാനായില്ല.

കൂടുമാറ്റത്തിന് പേര് കേട്ട നിതീഷ് കഴിഞ്ഞ ജനുവരിയിലാണ് ഇൻഡ്യ സഖ്യം വിട്ട് ബിജെപിയിലെത്തിയത്. ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണ ചർച്ചകളിൽ മുന്നിലുണ്ടായിരുന്ന നിതീഷ് പിന്നീട് മുന്നണിയിലെ അഭിപ്രായ വ്യതാസത്തെ തുടർന്നാണ് എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയത്. ഇതിന് മുമ്പ് പല തവണ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിതീഷ് മുന്നണി പരീക്ഷണങ്ങൾ നടത്തിയിരുന്നു.

Latest Stories

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി