ബജറ്റിനെതിരെഉള്ള പ്രതിഷേധം ആളിക്കത്തിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യാ സഖ്യം. പ്രധാന കവാടത്തിലും ഇരുസഭകളിലും ഇന്ത്യാ സഖ്യം പ്രതിഷേധം അറിയിക്കും. ഇരുസഭകളിലും നടക്കുന്ന നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ചർച്ചകളിൽ സഖ്യം സജീവമായി പങ്കെടുക്കും. നീതി ആയോഗ് യോഗം കോൺഗ്രസ് ബഹിഷ്ക്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ ഒന്നും യോഗത്തിൽ പങ്കെടുക്കില്ല എന്നതും ഉറപ്പായി കഴിഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ബജറ്റിന് പിന്നാലെ വമ്പൻ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ഏറ്റവും നികുതി നൽകുന്ന സംസ്ഥാനം ആയിട്ടും കടുത്ത അവഗണയാണ് കർണാടകത്തോട് കാണിച്ചത് എന്നതാണ് സിദ്ധരാമയ്യ പറഞ്ഞത്. അർഹതപ്പെട്ടതായി ഒന്നും തന്നെ കിട്ടി ഇല്ലെന്ന് പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ പറഞ്ഞിരുന്നു. ഇത് ആദ്യ ബജറ്റ് എന്നതിനേക്കാൾ ഉപരി കസേര സംരക്ഷണ ബജറ്റ് ആണെന്ന വാദമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.
കോൺഗ്രസിൻറെ പ്രകടനപത്രിക കോപ്പി അടിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുകയാണ്. ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. പരാജയപ്പെട്ട ബജറ്റാണിത്. ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്ന ബജറ്റാണ്. സർക്കാരിന് തകർച്ചയുടെ സമയം നീട്ടി വാങ്ങാനുള്ള ബജറ്റാണിതെന്നും തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കേരളത്തെ സംബന്ധിച്ചും നിരാശാജനകമായ ബജറ്റ് ആയിരുന്നു എന്നതാണ് വിലയിരുത്തൽ. സംസ്ഥാനത്തിന് രണ്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നാണ് പ്രതിപക്ഷം ഉൾപ്പെടെയുള്ളവരുടെ വിമർശനം. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലുണ്ടായിട്ടും സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നാണ് വിലയിരുത്തൽ.
അതേസമയം നരേന്ദ്ര മോദി സർക്കാർ ഭരണം നിലനിർത്താൻ ബിഹാറിനും ആന്ധ്രാപ്രദേശിനും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. നിതീഷ്‌കുമാറിന്റെയും ചന്ദ്ര ബാബു നായിഡുവിന്റെയും പിന്തുണയോടെയായിരുന്നു എൻഡിഎ സർക്കാർ അധികാരത്തിലെത്തിയത്.
Read more
ഇരു നേതാക്കളെയും പ്രീതിപ്പെടുത്തി അധികാരം നിലനിർത്താനാണ് കേന്ദ്ര ബജറ്റിൽ ഇരുസംസ്ഥാനങ്ങൾക്കും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ്‌ഗോപി ആവർത്തിച്ച് പറഞ്ഞ എയിംസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തോട് മുഖം തിരിക്കുകയായിരുന്നു.