പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിന്മാറി ഇൻഡ്യ സഖ്യം; നീക്കം പ്രതിഷേധത്തിന്റെ ഭാഗം, പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്

പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്ന് പിന്മാറി ഇൻഡ്യ സഖ്യം. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.  ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്‌പീക്കർ പാനലിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരാണ് പിന്മാറിയത്.

ഡിഎംകെ കൂടി പിൻമാറാൻ സമ്മതിച്ചതോടെയാണ് പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിൻമാറാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ചർച്ച നടത്താനായി പാർലമെന്റ് വളപ്പിൽ കോൺഗ്രസ് യോഗം വിളിച്ചിരുന്നു. ഭരണഘടനയുടെ ചെറിയ പതിപ്പുമായി സഭയിൽ എത്താൻ . കോൺഗ്രസ് അംഗങ്ങൾ തീരുമാനവുമെടുത്തു. ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ പാർലമെൻ്റിനുള്ളിൽ പ്രവേശിക്കുക.

അതേസമയം പ്രോട്ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ബിജെപിയുടേത് തെറ്റായ കീഴ്വ‌ഴക്കമാണെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കോൺഗ്രസിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം