പ്രകോപനവുമായി ചൈന; അയ്യായിരത്തിലേറെ സൈനികരെ അതിർത്തിയിൽ വിന്യസിച്ചു

അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ എത്തിച്ചു. ചുഷുൽ മേഖലയിൽ  5000 മുതൽ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്നാണ് റിപ്പോർട്ടുകൾ. ഫിംഗർ നാലിൽ ചൈനീസ് സൈന്യം മീറ്ററുകൾ മാത്രം വ്യത്യാസത്തിലെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ഉപാധി വച്ചിരിക്കുകയാണ് ഇന്ത്യ. ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണത്തിൽ വിശ്വസിക്കരുതെന്നും കരസേന പറഞ്ഞു. അരുണാചലിലെയും അസമിലെയും ജനങ്ങൾ അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും കരസേന കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

അതിർത്തിയിൽ നിന്ന് സമ്പൂർണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് ചർച്ചയിൽ ഇന്ത്യ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെയ്ക്കും. പാങ്ഗോംഗ് തീരത്തെ ഇന്ത്യൻ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിർദേശം. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്കോയിൽ നടന്നിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം