അതിർത്തിയില്‍ സ്ഥിതി സങ്കീർണം; ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം ചൈനീസ് സൈനികരുള്ളത് കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായി

ഇന്ത്യ – ചൈന അതിർത്തിയില്‍ സ്ഥിതി സങ്കീർണം. പാങ്കോങ്സോ തീരത്ത് ആധിപത്യമുറപ്പിച്ച ഇന്ത്യന്‍ സൈനികർക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാഹചര്യമാണ് നിലവില്‍ ഇന്ത്യ – ചൈന അതിർത്തിയില്‍. റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗർ കുന്നുകള് എന്നീവിടങ്ങളിൽ ഇരു സേനയും അടുത്തടുത്താണ്.

അതേസമയം മോസ്കോയില്‍ വെച്ച് ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചർച്ചയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സമീപനത്തില്‍ വിദേശകാര്യ മന്ത്രി എസ് .ജയശങ്കർ പ്രതിഷേധം അറിയിക്കും. ശൈത്യം ശക്തിയേറും മുന്‍പെ സേന പിന്മാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചു.

മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിർത്തത്. ഇന്ത്യയാണ് പ്രകോപനം സൃഷ്ടിക്കുന്നത് എന്നും ശൈത്യം ശക്തിയേറും മുേമ്പേ സേന പിന്മാറ്റം സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന ആവർത്തിച്ചു.

ചൈന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു. മോസ്കോയില്‍ ഷാങ്ഹായ് സമ്മേളനത്തിനിടെ നാളെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിലും വിദേശകാര്യമന്ത്രി എസ് .ജയശങ്കർ ഇക്കാര്യം അറിയിക്കും. ചർച്ച പ്രശ്ന പരിഹാരത്തിനുള്ള വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ പ്രതികരിച്ചു. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സേന തലവന്മാർ, സുരക്ഷ കാര്യങ്ങള്ക്കായുള്ള സമിതി എന്നിവർ സാഹചര്യം വിലയിരുത്തുന്നുണ്ട്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം