സാമൂഹിക അശാന്തിയും സാമ്പത്തിക നാശവും സ്വയംവരുത്തി വെച്ചത്, ഇന്ത്യ ഒരു ഭൂരിപക്ഷാധികാര രാഷ്ട്രമായി മാറി: മൻമോഹൻ സിംഗ്

ഒരിക്കൽ പുരോഗമന ജനാധിപത്യത്തിന്റെ ആഗോള മാതൃകയായിരുന്ന ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിനിടെയിലും ഒരു ഭൂരിപക്ഷാധികാര രാഷ്ട്രമായി മാറിയെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. വളരെ ദുഃഖത്തോടെയാണ് താൻ ഇത് എഴുതുന്നത് എന്ന് ദി ഹിന്ദു ദിനപത്രത്തിൽ മൻമോഹൻ സിംഗ് എഴുതിയ ലേഖനത്തിൽ പറയുന്നു.

സാമൂഹിക പൊരുത്തക്കേട്, സാമ്പത്തിക മാന്ദ്യം, ആഗോള പകർച്ചവ്യാധി എന്നിവയിൽ നിന്ന് ഇന്ത്യ ആസന്നമായ അപകടത്തെ അഭിമുഖീകരിക്കുന്നു. സാമൂഹിക അശാന്തിയും സാമ്പത്തിക നാശവും സ്വയം വരുത്തി വെച്ചതാണ് അതേസമയം കൊറോണ പകർച്ചവ്യാധി പുറത്തു നിന്നും ഇന്ത്യക്ക് ഏറ്റ ആഘാതമാണെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. അപകടസാദ്ധ്യതകളുടെ ഈ ശക്തമായ സംയോജനം ഇന്ത്യയുടെ ആത്മാവിനെ വിച്ഛേദിക്കുക മാത്രമല്ല, ലോക സാമ്പത്തിക, ജനാധിപത്യശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ ആഗോള സ്ഥാനം ഇല്ലാതാകുമെന്ന് താൻ ഭയപ്പെടുന്നതായും മൻമോഹൻ സിംഗ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹി കടുത്ത അക്രമത്തിന് വിധേയമായി. യാതൊരു കാരണവുമില്ലാതെ 50 ഓളം ഇന്ത്യക്കാരെ നമുക്ക് നഷ്ടപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. സാമുദായിക സംഘർഷങ്ങൾ രൂക്ഷമാവുകയും മതപരമായ അസഹിഷ്ണുതയുടെ തീജ്വാലകൾ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള നമ്മുടെ സമൂഹത്തിലെ വിഭാഗങ്ങൾ വ്യാപിപ്പിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി കാമ്പസുകളും പൊതുസ്ഥലങ്ങളും സ്വകാര്യ ഇടങ്ങളും സാമുദായിക അതിക്രമങ്ങളുടെ ഇരയായി, ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്നു. ക്രമസമാധാന സ്ഥാപനങ്ങൾ പൗരന്മാരെ സംരക്ഷിക്കുന്നതിനുപകരം അവരുടെ ധർമ്മം ഉപേക്ഷിച്ചു. നീതിസ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമായ മാധ്യമങ്ങളും നമ്മളെ പരാജയപ്പെടുത്തി, മൻമോഹൻ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി “കേവലം വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് രാഷ്ട്രത്തെ ബോദ്ധ്യപ്പെടുത്തേണ്ടത്, നമ്മൾ നേരിടുന്ന അപകടങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിയാമെന്നും, അദ്ദേഹത്തിന് കഴിയുന്നത്ര സുഗമമായി ഇത് പരിഹരിക്കാൻ സഹായിക്കാമെന്ന് രാജ്യത്തിന് ഉറപ്പു നൽകണമെന്നും” മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.

സർക്കാരിനായി അദ്ദേഹം മൂന്ന് പോയിന്റ് പദ്ധതി നിർദ്ദേശിക്കുന്നു – “ആദ്യം, കൊറോണ ഭീഷണി ചെറുക്കുന്നതിനായി രാജ്യം അതിന്റെ എല്ലാ ഊർജ്ജവും പരിശ്രമവും കേന്ദ്രീകരിച്ച് വേണ്ടത്ര തയ്യാറെടുക്കണം. രണ്ട്, അത് പൗരത്വ നിയമം പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യണം, വിഷലിപ്തമായ സാമൂഹിക കാലാവസ്ഥ അവസാനിപ്പിക്കുകയും ദേശീയ ഐക്യം വളർത്തുകയും വേണം. മൂന്ന്, ഉപഭോഗ ആവശ്യം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള വിശദവും സൂക്ഷ്മവുമായ ധന ഉത്തേജക പദ്ധതി തയ്യാറാക്കണം.

കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയല്ല തന്റെ ഉദ്ദേശം എന്നാൽ നിലവിലെ സ്ഥിതി വളരെ ഭീകരവും മോശവുമാണ് എന്നതാണ് സത്യം മൻമോഹൻ സിംഗ് പറഞ്ഞു. നമുക്കറിയാവുന്ന മനസ്സില്‍ വെച്ച് താലോലിക്കുന്ന ഇന്ത്യ അതിവേഗം വഴുതി വീഴുകയാണ്. മനഃപൂർവ്വം ഉണ്ടാക്കിയ സാമുദായിക പിരിമുറുക്കങ്ങൾ, മൊത്തത്തിലുള്ള സാമ്പത്തിക ദുരുപയോഗം, ബാഹ്യ ആരോഗ്യ ആഘാതം എന്നിവ ഇന്ത്യയുടെ പുരോഗതിക്കും നിലപാടിനും ദോഷം ചെയ്യും, മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടു.

Latest Stories

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ