ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണിത്. സജീവ രോഗികളുടെ എണ്ണം ഇതോടെ 44,998 ആയി ഉയര്‍ന്നു. ഡല്‍ഹി എയിംസില്‍ ജീവനക്കാര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ദ്ധിച്ചതോടെ സ്ഥാപനം മാര്‍ഗരേഖ പുറപ്പെടുവിച്ചു.
Read more
ഇന്ത്യയില്‍ കോവിഡ് വ്യാപനം ഈ നിലയില്‍ 10-12 ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്് അതിനു ശേഷം രോഗവ്യാപനം കുറയും. നിലവിലെ വൈറസിന് പല വകഭേദങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ മരിച്ചു.