കോവിഡ് ഭീതിയില്‍ രാജ്യം; 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗബാധ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനുള്ളിലെ ഉയര്‍ന്ന നിരക്കാണിത്. സജീവ രോഗികളുടെ എണ്ണം ഇതോടെ 44,998 ആയി ഉയര്‍ന്നു. ഡല്‍ഹി എയിംസില്‍ ജീവനക്കാര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ദ്ധിച്ചതോടെ സ്ഥാപനം മാര്‍ഗരേഖ പുറപ്പെടുവിച്ചു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഈ നിലയില്‍ 10-12 ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്് അതിനു ശേഷം രോഗവ്യാപനം കുറയും. നിലവിലെ വൈറസിന് പല വകഭേദങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ മരിച്ചു.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം