വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 14 മുതൽ 16 വരെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ‘ഇന്ത്യ, എന്റെ വാലന്റൈൻ’ (ഇന്ത്യ, മൈ വാലന്റൈൻ) എന്ന പേരിൽ പ്രതിഷേധം നടത്താൻ ഒരുങ്ങി രാജ്യത്തുടനീളമുള്ള പത്ത് നഗരങ്ങൾ. സ്വര ഭാസ്‌കർ, വിശാൽ ദാദ്‌ലാനി, രേഖ ഭരദ്വാജ് എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളും മറ്റ് സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കും. പ്രതിഷേധം ഡൽഹിയിൽ ആരംഭിച്ച് മുംബൈയിൽ സമാപിക്കും.
ഡിസംബർ 11- ന് പാർലമെന്റ് പാസാക്കിയ 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പുതിയ നിയമത്തിനെതിരെ കഴിഞ്ഞ രണ്ട് മാസമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രകടനം നടത്തുന്ന ഡൽഹിയിലെ ഷാഹീൻ ബാഗ് ആണ് പൗരത്വ നിയമത്തിനെതിരെ ഏറ്റവും വലുതും നിരന്തരവുമായ പ്രതിഷേധം നടക്കുന്ന ഇടം.