'പാക്കിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് നല്‍കണം'; കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ

പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കില്‍ പാക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവലെ. പാകിസ്താന്‍ സ്വയം നല്ലത് ആഗ്രഹിക്കുന്നുവെങ്കില്‍, യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുന്‍ നിര്‍ത്തി പാക് അധീന കശ്മീര്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്ക് വിട്ട് തരാന്‍ തയ്യാറാകണം.

പാക് അധീന കശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണ്. അവര്‍ക്ക് പാകിസ്താനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച് പാകിസ്താന്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധീന കശ്മീര്‍ പാകിസ്താന്‍ വിട്ട് തരികയാണെങ്കില്‍ നമുക്ക് അവിടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനാകും. വ്യാപാരത്തില്‍ പാകിസ്താനെ തങ്ങള്‍ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാന്‍ അവര്‍ക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.

പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് നിരവധി റിപ്പോര്‍ട്ടുകളിലൂടെ പുറത്ത് വരുന്നത്. ഇതൊരു ചെറിയ കാര്യമായി കാണേണ്ടതില്ല. 370-ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരില്‍ പൂര്‍ണ്ണ സമാധാനം വന്നെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ