ഇന്ത്യ-പാക് പ്രണയകഥ വീണ്ടും; കൊൽക്കത്ത സ്വദേശിയായ കാമുകനെ തേടി പാക് യുവതി എത്തി

വീണ്ടുമൊരു ഇന്ത്യ പാക് പ്രണയകഥകൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ കാമുകനെ തേടി പൊക് യുവതിയാണ് ഇന്ത്യയിലെത്തിയത്. കറാച്ചി സ്വദേശിയായ ജാവേരിയ ഖാനൂമാണ് കൊൽക്കത്ത സ്വദേശിയായ കാമുകൻ സമീർഖാനെ കാണാൻ അതിർത്തി കടന്നെത്തിയത്. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു.

2018 ലാണ് ഇവർ ഇരുവരും അടുപ്പത്തിലാകുന്നത്.ജർമനിയിലായിരുന്നു സമീർ പഠിച്ചിരുന്നത്. നാട്ടിൽ വന്നപ്പോൾ അമ്മയുടെ ഫോണിൽ ജാവേരിയയുടെ ഫോട്ടോ കണ്ടു. ഇഷ്ടമായി. വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോൾ അവരും സമ്മതിച്ചു. ജാവേരിയക്കും എതിർപ്പില്ലായിരുന്നുവെന്ന് സമീർ പറഞ്ഞു.

ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ട്.തനിക്കിവിടെ വളരെയധികം സ്നേഹം ലഭിക്കുന്നുവെന്നും ജാവേരിയ പറഞ്ഞു. രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ലഭിച്ചത്. നാട്ടിൽ തിരിച്ചെത്തിയ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അഞ്ച് വർഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ജാവേരിയ പറഞ്ഞു.

അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് ഇവർ അട്ടാരിയിൽ മാധ്യമങ്ങളെ അറിയിച്ചു.വിവാഹത്തിന് ജർമ്മനിയിലെയും ആഫ്രിക്ക, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീർ പറഞ്ഞു. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ