സാമ്പത്തിക വളര്‍ച്ചാ സൂചിക; ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നില്‍

സാമ്പത്തിക വളര്‍ച്ചാ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ചൈനയ്ക്കും പാകിസ്താനും ഏറെ പിന്നിലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യ 62ാം സ്ഥാനത്താണുള്ളത്. 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ചൈന 26ാം സ്ഥാനത്തും പാകിസ്താന്‍ 47ാം സ്ഥാനത്തുമാണ്. സാമ്പത്തികമേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തിയാണ് വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷികപട്ടിക തയ്യാറാക്കുന്നത്.

ജീവിതനിലവാരം, പാരിസ്ഥിതിക സുസ്ഥിരത, ഭാവി തലമുറകള്‍ക്കുണ്ടാവാനിടയുള്ള കടം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തികമായി വികസിച്ചുകൊണ്ടിരിക്കുന്ന 79 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം 60ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് ചൈന 15ാം സ്ഥാനത്തും പാകിസ്താന്‍ 52ാം സ്ഥാനത്തുമായിരുന്നു. അപക്വമായ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ പിന്നിലാക്കിയതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

പട്ടികയില്‍ ഇക്കുറി ഒന്നാം സ്ഥാനത്തുള്ളത് നോര്‍വേയാണ്. അയര്‍ലന്‍ഡ്,ലക്സംബര്‍ഗ്,സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. ആദ്യ പത്തില്‍ ഇടം നേടിയ യൂറോപ്യന്‍ രാജ്യമല്ലാത്ത ഏക സ്ഥലം ഓസ്‌ട്രേലിയയാണ്. ഓസ്ട്രേലിയക്ക് 9ാം സ്ഥാനമാണുള്ളത്.
ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നിവയാണ് ഒരുവര്‍ഷത്തിനിടെ വലിയതോതില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായ രാജ്യങ്ങളെന്നും കണക്കുകള്‍ പറയുന്നു.

Latest Stories

ആശാവർക്കർമാരുടെ സമരം; സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ഔറംഗസേബിനെ ആരും മഹത്വവത്കരിക്കുന്നില്ല; ശവകുടീരം പൊളിക്കാന്‍ നാടകം നടത്തേണ്ട; മഹാരാഷ്ട്ര ശിവജി മഹാരാജിനെ മാത്രമേ പ്രശംസിക്കൂവെന്ന് ഉദ്ധവ് താക്കറെ

'പണി' സിനിമയിൽ നിന്നും പ്രചോദനം; കൊച്ചിയിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി, അറസ്റ്റ്

വീണ ജോർജ് കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ല, ഉടൻ കൂടിക്കാഴ്ച നടത്തും; കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

BRA V/S ARG: ഈ കണക്കിനാണ് കളിയെങ്കിൽ കൊട്ട നിറച്ച് കിട്ടും; ജയിച്ചെങ്കിലും ബ്രസീലിന് കിട്ടാൻ പോകുന്നത് വമ്പൻ പണി

യുഎഇയിലെ ഏറ്റവും വലിയ പ്രീമിയം ഡെവലപ്പറായ എമാർ ഇന്ത്യയിലേക്ക്; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പക; സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാർ, പ്രതിപട്ടികയിൽ ടിപി വധക്കേസ് പ്രതികളും

IPL 2025: തുടക്കം തന്നെ പണിയാണല്ലോ, ആർസിബി കെകെആർ മത്സരം നടക്കില്ല? റിപ്പോർട്ട് ഇങ്ങനെ

'ആശമാരുടെ സമരം ഒത്തുതീർപ്പാർക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു, സമരം ന്യായം'; വി ഡി സതീശൻ

ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനാല്‍ എന്നെ വിമര്‍ശിക്കുന്നു, എത്ര പേര്‍ക്ക് എന്നേക്കാള്‍ നന്നായി എഴുതാനും വായിക്കാനും അറിയാം: പൃഥ്വിരാജ്