സൂര്യന് അരികിലേക്ക് ഇന്ത്യ, പ്രതീക്ഷയില്‍ ശാസ്ത്രലോകം; ആദിത്യ എല്‍ വണ്‍ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരി കോട്ടയില്‍ നിന്നും പിഎസ്എല്‍വി സി 57 റോക്കറ്റിലാണ് വിക്ഷേപണം. വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം സമം ആകുന്ന എല്‍ 1 പോയിന്റില്‍ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടര്‍ച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്.

പിന്നീട് ഓണ്‍ ബോര്‍ഡ് പ്രൊപ്പഷന്‍ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിലേക്ക് എത്തുക. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ