ഇന്ത്യയിലെ സമ്പന്നനായ നായ ടിറ്റോ; രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലിടം നേടി വളര്‍ത്തുനായ ടിറ്റോ

ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹം ഇതോടകം ഏറെ ചര്‍ച്ചയായിരുന്നു. തന്റെ പ്രിയപ്പെട്ട നായകള്‍ക്കായി സമയം കണ്ടെത്താന്‍ ഈ ശതകോടീശ്വരന് മടിയുണ്ടായിരുന്നില്ല. രോഗബാധിതനായ നായയുടെ അരികില്‍ ഇരിക്കാനായി രത്തന്‍ ടാറ്റ ബ്രിട്ടീഷ് രാജാവിന്റെ ക്ഷണം നിരസിച്ച സംഭവം ഏറെ ഖ്യാതി നേടിയിരുന്നു.

പ്രിയപ്പെട്ട നായകളുടെ കാര്യത്തില്‍ രത്തന്‍ ടാറ്റയുടെ കരുതല്‍ സൂചിപ്പിക്കുന്ന ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തന്റെ മരണത്തിന് ശേഷവും നായകള്‍ ബുദ്ധിമുട്ടരുതെന്ന് ടാറ്റയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലും നായകള്‍ക്ക് സ്ഥാനമുണ്ട്. ടാറ്റയുടെ പ്രിയപ്പെട്ട നായയുടെ സംരക്ഷണത്തെ കുറിച്ച് അദ്ദേഹം വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പ്രിയപ്പെട്ട നായയായ ടിറ്റോ തന്റെ മരണശേഷവും സുഖമായി ഇരിക്കണമെന്നായിരുന്നു രത്തന്‍ ടാറ്റയുടെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ടിറ്റോയെ നന്നായി പരിചരിക്കണമെന്നാണ് വില്‍പ്പത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടിറ്റോ എന്ന പേരില്‍ മറ്റൊരു നായ ഉണ്ടായിരുന്നു.

ആദ്യത്തെ നായ ചത്ത ശേഷം അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഇപ്പോഴത്തെ ടിറ്റോയെ ടാറ്റ ദത്തെടുക്കുന്നത്. നിലവില്‍ ടാറ്റയുടെ പാചകക്കാരനായ രാജന്‍ ഷായാണ് നായയെ പരിചരിക്കുന്നത്. ടിറ്റോയെ കൂടാതെ ടാറ്റയുടെ ഉപദേശകനും എക്‌സിക്യൂട്ടിവ് അസിസ്റ്റന്റുമായ ശന്തനു നായിഡുവിന്റെ പേരും വില്‍പ്പത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

അത് ബോര്‍ ആവില്ലേ.. എന്തിനാണ് അതെന്ന് ഞാന്‍ ചോദിച്ചു, സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ എനിക്ക് പിആര്‍ വേണ്ട: സായ് പല്ലവി

ആക്രമിക്കാൻ വന്ന നായ്ക്കളെ കല്ലെറിഞ്ഞു; ബെം​ഗളൂരുവിൽ മലയാളി യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും

സരിനുമായുള്ള കൂടിക്കാഴ്ച, സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി ഷാനിബ്; ഇനി എൽഡിഎഫിന് വേണ്ടി വോട്ട് തേടും

മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കുന്നു..; ജഗദിന്റെ ക്ലിക്കില്‍ അമല

തമിഴ്നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല, അപകടത്തിൽപ്പെട്ടത് കേരളത്തിലേക്കുള്ള വിവേക് എക്‌സ്പ്രസ്

മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെയുള്ള ബലാത്സംഗ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞ് കോടതി

വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിന്റെ കുഴപ്പം, 'നിറ'ത്തില്‍ നിന്നും ഒഴിവാക്കി.. പിന്നീട് ശാലിനിയും നോ പറഞ്ഞു: കമല്‍

വാളയാർ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തൽ; മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജന്‍റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി, 24 ന്യൂസ് ചാനലിനും വിമർശനം

പാലക്കാട് ഡിഎംകെയിലും പിളർപ്പ്; അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധം, ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു

നിലവിലെ ഇന്ത്യന്‍ ടീമിനെ കുറിച്ച് ലോകമെമ്പാടുമുള്ള ഒരു തെറ്റിദ്ധാരണ; തുറന്നടിച്ച് സൈമണ്‍ ഡൂള്‍