പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം വഴി തിരിച്ചു വിടുമെന്ന് കേന്ദ്രം

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം വഴി തിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രവി, ഉജ്ജ് എന്നീ നദികളിലെ ജലമാണ് വഴി തിരിച്ചു വിടുക. അടുത്ത ഡിസംബര്‍ മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചേക്കും.

രവിയുടെ പോഷകനദിയായ ഉജ്ജ് നദിയിലെ രണ്ട് ടിഎംസി ജലം തഞ്ഞുനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ കത്വ ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

സിന്ധു നദീജല കരാര്‍ പ്രകാരം രവി, സത്‌ലജ്, ബിയാസ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കാണ്. 2016-ലെ ഉറി ആക്രമണത്തിനു ശേഷം മേഖലയിലെ ജലപദ്ധതികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ഇന്ത്യക്ക് അവകാശപ്പെട്ട ജലം ഇവിടെത്തന്നെ തടഞ്ഞു നിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ഉത്തരാഖണ്ഡില്‍ മൂന്ന് ഡാമുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍

BGT 2025: ഇതുപോലെ ഒരു എൻ്റർടെയ്നിങ് ഇന്നിംഗ്സ് ഞാൻ കണ്ടിട്ടില്ല, ഓരോരുത്തർ 10 റൺ എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അവൻ പൊളിച്ചടുക്കി; പന്തിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി; 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കാറിനുള്ളിലെ എസിയിൽ പതിയിരിക്കുന്ന മരണം!

ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ; സ്‌പേസിലും പയര്‍ വിത്തുകള്‍ മുളപ്പിച്ചു

ഹിറ്റ് ഉറപ്പിക്കാമോ അതോ ദുരന്തമാകുമോ?  2025-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ..