കൊറോണയ്ക്ക് എതിരെ റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച് ഇന്ത്യൻ ഡോക്ടർമാർ

ഇന്ത്യയിൽ വൈറസിൽ നിന്നും സംരക്ഷിക്കുന്ന ഉപകരണങ്ങളുടെ കുറവ് കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ചില ഡോക്ടർമാരെ റെയിൻകോട്ടുകളും മോട്ടോർ ബൈക്ക് ഹെൽമെറ്റുകളും ഉപയോഗിക്കാൻ നിർബന്ധിതരാക്കുന്നു, കോവിഡ്-19 കേസുകളിൽ പ്രതീക്ഷിക്കാത്ത വർദ്ധന പൊതുജനാരോഗ്യ സംവിധാനത്തിന്റെ ദുർബലമായ അവസ്ഥയെ തുറന്നുകാട്ടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.

ആഭ്യന്തരമായും ദക്ഷിണ കൊറിയയിൽ നിന്നും ചൈനയിൽ നിന്നും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ലഭിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി മോദി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഇല്ലാതെ തങ്ങൾ രോഗത്തിന്റെ വാഹകരായേക്കാമെന്ന് ഒരു ഡസനിലധികം ഡോക്ടർമാർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ, പ്രധാനമായും സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യുന്ന 4,700 ആംബുലൻസുകളുടെ ഡ്രൈവർമാർ മതിയായ സുരക്ഷാ ഉപകരണങ്ങളും ആരോഗ്യ ഇൻഷുറൻസും ആവശ്യപ്പെട്ട് ചൊവ്വാഴ്ച പണിമുടക്കി.

“ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നില്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ജീവൻ അപകടത്തിലാക്കില്ല,” ആംബുലൻസ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഹനുമാൻ പാണ്ഡെ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഒരു പഠനം അനുസരിച്ച്, മെയ് പകുതിയോടെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചേക്കാം, ഇത് വേണ്ടത്ര ഫണ്ടില്ലാത്ത ഡോക്ടർമാരുടെ അഭാവം നേരിടുന്ന ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു.

കൊൽക്കത്തയുടെ കിഴക്കൻ നഗരത്തിൽ, ഒരു പ്രധാന കൊറോണ വൈറസ് ചികിത്സാ കേന്ദ്രമായ ബെലിയാഘട്ട് ഇൻഫെക്റ്റിയസ് ഡിസീസ് ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടർമാർക്ക് കഴിഞ്ഞ ആഴ്ച രോഗികളെ പരിശോധിക്കാൻ പ്ലാസ്റ്റിക് റെയിൻ‌കോട്ട് നൽകിയതായി അവിടത്തെ രണ്ട് ഡോക്ടർമാർ പറഞ്ഞു റോയിട്ടേഴ്‌സ് അവലോകനം ചെയ്ത ഫോട്ടോകളും ഇത് സാക്ഷ്യപ്പെടുത്തുന്നു.

“ഞങ്ങളുടെ ജീവിതം പണയം വെച്ച് ഞങ്ങൾ പ്രവർത്തിക്കില്ല,” അധികാരികളിൽ നിന്ന് പ്രതികാര നടപടിയുണ്ടായേക്കാം എന്ന ഭയത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു.

ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. ആസിസ് മന്ന ഇതിനോട് പ്രതികരിക്കാൻ വിസമ്മതിച്ചു.

താൻ ഒരു മോട്ടോർബൈക്ക് ഹെൽമെറ്റ് ഉപയോഗിച്ചതായി ഡൽഹിക്കടുത്തുള്ള വടക്കൻ ഹരിയാനയിലെ ഇ.എസ്.ഐ ഹോസ്പിറ്റലിലെ ഡോ. സന്ദീപ് ഗാർഗ് പറഞ്ഞു, കാരണം വൈറസ് കണികകളിൽ നിന്ന് കാര്യമായ പരിരക്ഷ നൽകുന്ന എൻ95 മാസ്കുകളൊന്നും അവിടെ ഇല്ല.

“ശസ്ത്രക്രിയ മാസ്കിന് മുകളിൽ മറ്റൊരു പാളിയായി ഞാൻ ഒരു ഹെൽമെറ്റ് ധരിച്ചു – അതിന് മുന്നിൽ ഒരു മുഖംമറ ഉണ്ട്, അതിനാൽ ഇത് മുഖം മൂടുന്നു,” സന്ദീപ് ഗാർഗ് പറഞ്ഞു.

റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയവും പ്രതികരിച്ചില്ല.

പകർച്ചവ്യാധിക്കിടയിലെ ഡോക്ടർമാരുടെ ദുരവസ്ഥ തകർന്ന പൊതുജനാരോഗ്യ സംവിധാനത്തിലേക്കാണ് വെളിച്ചം വീശുന്നത്. ജിഡിപിയുടെ 1.3 ശതമാനം മാത്രമാണ് ഇന്ത്യ പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നത്, പൊതുജനാരോഗ്യത്തിനായി കുറച്ച്‌  ചെലവഴിക്കുന്ന രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ.

“ഞങ്ങൾ ഒരു പ്രാർത്ഥനയിലാണ് ജീവിക്കുന്നത്, ആരോഗ്യ വ്യവസ്ഥയെ ആശ്രയിച്ച് നമുക്ക് സ്വയം രക്ഷിക്കാനാകില്ല,” ഡൽഹിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, സാഹചര്യം അനുകൂലമല്ലാത്ത കാരണം പേര് വെളിപ്പെടുത്താൻ ഇദ്ദേഹം വിസമ്മതിച്ചു.

ഹരിയാനയിലെ റോഹ്തക് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, നിരവധി ജൂനിയർ ഡോക്ടർമാർ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലെങ്കിൽ രോഗികളെ ചികിത്സിക്കില്ലെന്ന തീരുമാനത്തിലാണ്.

അനൗപചാരികമായി ഒരു കോവിഡ്-19 ഫണ്ടും ഇവർ സ്വരൂപിച്ചു, മാസ്കുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് ഓരോ ഡോക്ടർമാരും 1,000 രൂപ ഇതിലേക്കായി നൽകി. “എല്ലാവരും ഭയപ്പെടുന്നു, സംരക്ഷണമില്ലാതെ പ്രവർത്തിക്കാൻ ആരും ആഗ്രഹിക്കുന്നില്ല,” ഡോക്ടർ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം