ഇന്ത്യൻ വിദേശകാര്യമന്ത്രി ഇന്ന് പാകിസ്ഥാനിലെത്തും; പത്ത് വർഷത്തിന് ശേഷം ഇതാദ്യം

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്ഥാൻ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ വിദേശകാര്യമന്ത്രി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് പാകിസ്ഥാനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ പാകിസ്ഥാനിൽ എത്തുന്നത്.

Read more

ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.