ജോർദാനിൽ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ഇസ്രായേലിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മലയാളിയെ ജോർദാൻ സൈനികർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. ഫെബ്രുവരി 10 നാണ് സംഭവം നടന്നതെന്ന് കരുതുന്നു. തോമസ് ഗബ്രിയേൽ പെരേര എന്ന ഇയാൾ തിരുവനന്തപുരം തുമ്പ സ്വദേശിയാണ്. “നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ഒരു ഇന്ത്യൻ പൗരന്റെ ദുഃഖകരമായ വിയോഗം” അറിഞ്ഞതായി ജോർദാനിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു.

“മരിച്ചയാളുടെ കുടുംബവുമായി എംബസി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ജോർദാൻ അധികൃതരുമായി അടുത്തു പ്രവർത്തിക്കുന്നു.” എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു. സന്ദർശക വിസയിൽ ജോർദാനിൽ എത്തിയ ശേഷമാണ് 47 കാരനായ പെരേര ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്.

Read more

മേനംകുളം സ്വദേശിയായ അദ്ദേഹത്തിന്റെ ബന്ധു എഡിസണും ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. അയാൾക്കും വെടിയേറ്റെങ്കിലും പക്ഷേ രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. വെസ്റ്റ് ബാങ്കിൽ അക്രമം വർദ്ധിച്ചുവരുന്നതിനിടയിലും ഇസ്രായേൽ പലസ്തീനിൽ നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലുമാണ് സംഭവം.