രാജ്യത്തെ സമ്പത്തിന്റെ 78 ശതമാനവും കൈകാര്യം ചെയ്യുന്നത് അതിസമ്പന്നരായ ഒരു ശതമാനം പേര്‍

ഇന്ത്യയിലെ സമ്പത്തിന്‍റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേര്‍.   മനുഷ്യാവകാശ സംഘടനയായ ഓക്‌സ്ഫാം  നടത്തിയ സര്‍വേയിലാണ് വരുമാനത്തിലെ അസംതുലിതാവസ്ഥയെക്കുറിച്ച് പറയുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സര്‍വേയിലെ കണക്കനുസരിച്ച് രാജ്യത്തിലെ സമ്പന്നരായ ഒരു ശതമാനംപേര്‍ 58 ശതമാനം സമ്പത്തായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 78 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ സമ്പത്ത് വളരെ കുറച്ച് പേരിലേക്ക് ഒതുങ്ങതിന് പകരം എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് വേള്‍ഡ് എക്കണോമിക് ഫോറം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.