ഇന്‍ഡിഗോയുടെ ഏഴുപതിലധികം വിമാനങ്ങള്‍ 'കട്ടപ്പുറത്ത്'; ഖത്തര്‍ എയര്‍വേസിനെ വാടകയ്‌ക്കെടുത്ത് ഇന്ത്യന്‍ കമ്പനി; പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്ത കണ്ണൂരിലേക്കും സര്‍വീസ്

അറ്റകുറ്റപണിക്കായി വിമാനങ്ങള്‍ നിരത്തില്‍ ഇറക്കിയതോടെ മറ്റു രാജ്യങ്ങളുടെ വിമാനങ്ങളെ ഇന്ത്യയിലെത്തിച്ച് സര്‍വീസ് നടത്തി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോയുടെ 70ഓളം വിമാനങ്ങളാണ് അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയത്. ഇതോടെ പല റൂട്ടിലും സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വന്നു. ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വിമാനം വാടകയ്ക്ക് എടുത്താണ് ഇന്‍ഡിഗോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

കേരളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വേണ്ടി ദോഹ -കണ്ണൂര്‍ സെക്ടറില്‍ സര്‍വിസ് നടത്തുന്നത് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസാണ്. ഖത്തറില്‍നിന്നുള്ള പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന ഈ റൂട്ടില്‍ വിമാനം വാടകയ്ക്ക് എടുത്ത സര്‍വിസ് നടത്തുന്നത് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.

ആദ്യ സര്‍വിസ് കഴിഞ്ഞ ദിവസം നടന്നു. ഇന്ന് രണ്ടാം സര്‍വിസ് നടത്തും. തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കണ്ണൂര്‍-ദോഹ റൂട്ടിലെ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വിസില്‍ ഖത്തര്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം പറക്കും. 201 സീറ്റിങ് കപ്പാസിറ്റിയുള്ളതാണ് ഈ വിമാനം.

ഇന്‍ഡിഗോയുടെ നമ്പറില്‍ തന്നെയാണ് വിമാനത്തിന്റെ സര്‍വീസ്. പോയന്റ് ഓഫ് കാള്‍ പദവി ഇല്ലാത്തതിനാല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് നിലവില്‍ കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ അനുവാദമില്ലെന്നിരിക്കെയാണ് ഇന്‍ഡിഗോക്ക് വേണ്ടി ഖത്തര്‍ എയര്‍വേസ് പറന്നിറങ്ങുന്നത്.

ഖത്തര്‍ എയര്‍വേസിന്റെ ആറ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ കഴിഞ്ഞ മാസമാണ് ഇന്‍ഡിഗോ വാടകക്ക് എടുത്തത്. ഇന്‍ഡിഗോയുമായി കോഡ് ഷെയറിങ് പങ്കാളിത്തമുള്ള അന്താരാഷ്ട്ര വിമാനക്കമ്പനി കൂടിയാണ് ഖത്തര്‍ എയര്‍വേസ്. ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഏതാനും എയര്‍ക്രാഫ്റ്റുകള്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഗ്രൗണ്ടിങ് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ ഉള്‍പ്പെടെ മുടങ്ങാതിരിക്കാനാണ് ഖത്തര്‍ എയര്‍വേസില്‍നിന്ന് വിമാനങ്ങള്‍ വാടകക്കെടുത്തത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ