വീണ്ടും വിലവര്‍ദ്ധന; ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി

രാജ്യത്തെ പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി. ഇതോടെ ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നേരത്തെ മെയ് 7ന് 50 രൂപ കൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് സിലിണ്ടറിന്റെ വില ആയിരം കടന്നിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിലയും ഉയര്‍ത്തിയിരുന്നു. 102.50 രൂപയാണ് മെയ് ഒന്നിന് കൂട്ടിയത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപ നല്‍കണം. നേരത്തെ ഇത് നേരത്തെ 2253 രൂപയായിരുന്നു.നേരത്തെ അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു.

കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. മാര്‍ച്ചിലും വിലവര്‍ദ്ധനവുണ്ടായിരുന്നു. 105 രൂപയാണ് അന്ന് കൂട്ടിയത്. നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ദ്ധിപ്പിച്ചത്.

പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കെയാണ് തുടര്‍ച്ചയായി ഗാര്‍ഹിക സിലിണ്ടര്‍ വിലയും ഉയര്‍ത്തുന്നത്.കഴിഞ്ഞ മാര്‍ച്ച് 22ന് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

Latest Stories

പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു; മുര്‍ഷിദാബാദ് സംഘര്‍ഷഭരിതം, വിമര്‍ശനവുമായി ബിജെപി

KKR VS LSG: ടീമിലെടുത്തത് 1,5 കോടിക്ക്, എന്നാല്‍ പണിയെടുക്കുന്നത് 27 കോടികാരനെ പോലെ, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

അന്താരാഷ്ട്ര ക്രിമിനൽ കോർട്ടിന്റെ വാറന്റ്; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ബെൽജിയവും

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് പുലി; രക്ഷകരായത് വളര്‍ത്തുനായകള്‍; വൈറലായി സിസിടിവി ദൃശ്യങ്ങള്‍

IPL 2025: ആറ് മത്സരങ്ങളില്‍ നാല് ഡക്ക്, ആരാധകര്‍ എഴുതിതളളിയ നാളുകള്‍, വീണിടത്ത് നിന്നും തിരിച്ചുവന്ന് ടീമിന്റെ നെടുംതൂണായി, എല്‍എസ്ജി താരത്തിന്റെത് ഇത് ഒന്നൊന്നര കംബാക്ക്‌

ബിജെപിയുടെ ഗവര്‍ണര്‍ പൊളിറ്റിക്‌സിന് സുപ്രീം കോടതിയുടെ നല്ലനടപ്പ് ഉത്തരവ്

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

KKR VS LSG: കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റിങ്ങിന് ഇറങ്ങിയില്ല, പന്ത് ആ തീരുമാനമെടുത്തതിന് പിന്നിലെ കാരണം, ട്രോളി എയറിലാക്കി ആരാധകര്‍

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും; യെച്യൂരി ലൈനില്‍ എംഎ ബേബി

IPL 2025: ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല, അവനെ വേഗം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കൂ, ഹൈദരാബാദ് താരത്തെ ട്രോളി ആരാധകര്‍