ഐഎന്‍എസ് കാല്‍വറി നിര്‍മ്മാണം തുടങ്ങിയത് 2005ല്‍: ക്രെഡിറ്റ് 2014ല്‍ തുടങ്ങിയ മെയ്ക്ക് ഇന്‍ ഇന്ത്യക്ക്

ഇന്ത്യന്‍ നാവിക സേനയുടെ പ്രഥമ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് കാല്‍വറി മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയാണെന്ന തള്ളുമായി ബിജെപിയും നരേന്ദ്ര മോഡിയും. ഇന്നലെ ചെയ്ത ട്വീറ്റില്‍ മോഡി തന്നെയാണ് ഈ അവകാശവാദം ആദ്യം ഉന്നയിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി തള്ളുകള്‍ പൊളിച്ചടുക്കിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഐഎന്‍എസ് കാല്‍വറി രാജ്യത്തിന് സമര്‍പ്പിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് കീഴില്‍ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയെന്നായിരുന്നു മോഡിയുടെ ട്വീറ്റ്.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്നായിരുന്നു മോഡി തന്റെ പ്രസംഗത്തില്‍ കാല്‍വറിയെക്കുറിച്ച് പറഞ്ഞത്. അതേസമയം ഫ്രഞ്ച് നേവല്‍ ഡിഫെന്‍സും ഡിസിഎന്‍എസ് എന്ന കമ്പനിയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത കാല്‍വറി എങ്ങനെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ഉന്നയിച്ച ചോദ്യം.

Read more

തന്നെയുമല്ല സെപ്തംബര്‍ 2014ലാണ് മെയ്ക്ക് ഇന്ത്യ പ്രഖ്യാപിക്കുന്നത്. അതിനും എത്രയോ നാളുകള്‍ക്ക് ശേഷമാണ് ഇത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് മോഡിയുടെ തള്ള് പൊളിയുന്നത്. 2005ലെ ഇന്ത്യ-ഫ്രാന്‍സ് കരാര്‍ പ്രകാരമാണ് കാല്‍വറിയുടെ നിര്‍മ്മാണം. 2006ല്‍ തന്നെ ഇതിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുമുണ്ട്. മോഡി പറയുന്നത് പോലെ ഇത് മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമല്ല കകാല്‍വറി എന്നതിന്റെ തെളിവാണിത്.