ഐഎന്‍എസ് വിക്രാന്ത് തട്ടിപ്പില്‍ ബിജെപി നേതാവിനും മകനുമെതിരെ കേസെടുത്ത് മുംബൈ പൊലീസ്. കിരിത് സോമയ്യയ്ക്കും മകന്‍ നീലിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് കേസ്.
ഐഎന്‍എസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട് 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഐഎന്‍എസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിനായി 2013-2014 കാലഘട്ടത്തില്‍ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ പണം പിരിച്ചിരുന്നു. പിരിച്ചെടുത്ത തുക രാജ് ഭവനില്‍ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ പണം അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കിരിത് സോമയ്യക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.