ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്, യുവജനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകും

അടുത്ത കാലത്തായി മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരിൽ ചിലരും കോൺഗ്രസ് വിട്ടുപോകുന്നത് സ്ഥിരമായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നൽകുകയാണ് ജയറാം രമേശ്.

ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്. നല്ല കരുത്തുള്ള യുവജന നിര ഇന്ന് കോൺഗ്രസിനുണ്ട്, അതിനാൽ പോകുന്നവർക്ക് പോകാം. യുവജനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വം കൈമാറും അടുത്ത ദിവസങ്ങളിൽ തന്നെ ഇതുമായി അറിയിപ്പുകൾ നൽകും.

Read more

രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായായ ഈ നാളുകളിൽ ഒരുപാട് വർദ്ധിച്ചു. ഭാരത് ജോടോ യാത്ര നടത്തുന്നതിന്റെ ലക്ഷ്യങ്ങൾ വിജയിക്കുന്നു എന്നും ജയറാം രമേശ് പറഞ്ഞു.