ആധാറിൽ സുപ്രീം കോടതിയുടെ ഇടക്കാലാശ്വാസം; സമയപരിധി മാർച്ച് 31 വരെ നീട്ടി

രാജ്യത്തെ വിവിധ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി. സുപ്രീംകോടതി അ‍ഞ്ചംഗ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ബാങ്ക് അക്കൗണ്ട്, സർക്കാർ ആനുകൂല്യങ്ങൾ, പാൻ കാർഡ്, മൊബൈൽ ഫോൺ കണക്‌ഷൻ തുടങ്ങിയവയ്‌ക്കാണ് കേന്ദ്രസർക്കാർ ആധാർ നമ്പർ നിർബന്ധമാക്കിയിരുന്നത്. കേസിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം​ വാദം പൂർത്തിയായിരുന്നു. ആധാർ വിവിധ പദ്ധതികളുമായി ബന്ധിപ്പിക്കുന്നത്​ ചോദ്യം ചെയ്​ത്​ കൊണ്ട്​ സമർപ്പിച്ച ഹർജികളാണ്​ ​ സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണണഘടന ബെഞ്ചിന്റേതാണ് വിധി. ആധാർ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീയതി മാർച്ച്​ 31 വരെ നീട്ടിയിരുന്നു. ബാങ്ക്​ അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞ ദിവസം സർക്കാർ ദീർഘിപ്പിച്ചിരുന്നു.

ഇതിന്​ പിന്നാലെയാണ്​ മറ്റ്​ സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി സർക്കാർ നീട്ടിയിരിക്കുന്നത്​. ആധാർ കേസ്​ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ അറ്റോണി ജനറൽ ​കെ.കെ വേണുഗോപാലാണ്​ ഇക്കാര്യം അറിയിച്ചത്​.