'അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിൽ'; ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായതായി ക്രൈംബ്രാഞ്ച് ഡിസിപി അമിത് ഗോയൽ. അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയ കുമാരിയടക്കം 7 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ ഒരു ബംഗ്ലാദേശിയാണെന്നും പൊലീസ് അറിയിച്ചു.

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന റാക്കറ്റാണ് പിടിയിലായത്. 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ട സംഘത്തിന് ബംഗ്ലാദേശിൽ ബന്ധങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശിലും ഇന്ത്യയിലും ബന്ധമുള്ള റാക്കറ്റാണിവർ. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശിലും ഇന്ത്യയിലുടനീളമുള്ള അവയവമാറ്റ റാക്കറ്റിൽ പങ്കുള്ളതായി ആരോപിച്ചാണ് ഡൽഹി ആസ്ഥാനമായുള്ള ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ നിന്നുള്ള 50 കാരിയായ ഡോക്ടർ വിജയകുമാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സസ്‌പെൻഷനിലുള്ള വിജയ കുമാരി സംഘത്തോടൊപ്പം പ്രവർത്തിക്കുന്ന ഏക ഡോക്ടറാണെന്നും നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ യാഥാർഥ് ആശുപത്രിയിൽ 2021-23 കാലയളവിൽ 15 മുതൽ 16 വരെ ട്രാൻസ്പ്ലാൻറേഷനുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഡോക്ടർ വിജയ കുമാരിയും കൂട്ടാളികളും ചേർന്ന് ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ആളുകളെ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

ഉണ്ണി മുകുന്ദന്‍ എന്നെ കൊല്ലില്ലെന്ന് പ്രതീക്ഷിക്കുന്നു, 'മാര്‍ക്കോ' കാണാന്‍ കാത്തിരിക്കുന്നു: രാം ഗോപാല്‍ വര്‍മ

താലിബാന്‍ ഭീകരരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍; പക്തിക പ്രവിശ്യയില്‍ വ്യോമാക്രമണം; 46 പേര്‍ കൊല്ലപ്പെട്ടു; ഭൂമിയും പരമാധികാരവും സംരക്ഷിക്കാന്‍ തിരിച്ചടിക്കുമെന്ന് താലിബാന്‍

'നല്ല കേഡർമാർ പാർട്ടി ഉപേക്ഷിച്ച് പോവുന്നു, നേതാക്കൾക്കിടയിൽ പണസമ്പാദന പ്രവണത വർദ്ധിക്കുന്നു'; തിരുവല്ല ഏരിയാ കമ്മിറ്റിയെ വിമർശിച്ച് എംവി ഗോവിന്ദൻ

ഫണ്ട് ലഭിച്ചിട്ടും റോഡ് നിര്‍മ്മാണത്തിന് തടസമായത് റിസോര്‍ട്ടിന്റെ മതില്‍; ജെസിബി ഉപയോഗിച്ച് മതിലുപൊളിച്ച് എച്ച് സലാം എംഎല്‍എ

മാഗ്നസ് കാൾസൻ്റെ അയോഗ്യത 'ഫ്രീസ്റ്റൈൽ ചെസ് ഗോട്ട് ചലഞ്ചിൽ' ലോക ചാമ്പ്യൻ ഡി ഗുകേഷുമായുള്ള മത്സരത്തെ ബാധിക്കുമോ?

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

'പരസ്യ കുർബാനയർപ്പണം പാടില്ല, പ്രീസ്റ്റ് ഹോമിലേക്ക് മാറണം'; സിറോ മലബാർ സഭയിലെ നാല് വിമത വൈദികർക്ക് വിലക്ക്

ഇന്ത്യയുടെ തിരിച്ചുവരവിന് സഹായിച്ചത് ആ രണ്ട് ആളുകൾ, അവരുടെ ഉപദേശം ഞങ്ങളെ സഹായിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി വാഷിംഗ്‌ടൺ സുന്ദർ

പിസ ഡെലിവെറിയ്ക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞുപോയി; ഗര്‍ഭിണിയെ 14 തവണ കുത്തിപ്പരിക്കേല്‍പ്പിച്ച് ഡെലിവെറി ഗേള്‍

അണ്ണാ സർവകലാശാലയിലെ ലൈംഗികാതിക്രമ കേസ്; ചെന്നൈ പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്