കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. നിരോധനം ഏർപ്പെടുത്തിയ ഹരിയാനയിലെ 7 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് പുനസ്ഥാപിച്ചത്. എന്നാൽ പ്രകോപനപരമായ ഉള്ളടക്കങ്ങൾ പങ്കുവയ്ക്കരുതെന്ന് നിർദ്ദേശമുണ്ട്.
Read more
ഫെബ്രുവരി 11 മുതൽ ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങളാണ് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം എന്നായിരുന്നു സർക്കാർ വാദം.