മെട്രോ നിര്‍മാണത്തിനിടെ വീണ ഇരുമ്പ് കമ്പി കാറിന്റെ ബോണറ്റിലേക്ക് തുളച്ച് കയറി. ഹൈദരാബാദിലാണ് സംഭവം. ഓടുന്ന വാഹനത്തിനു മുകളിലാണ് കമ്പി വീണത്. മെട്രോയുടെ നിര്‍മാണം നടക്കുമ്പോള്‍ താഴെ റോഡിലൂടെ പോയ കാറിലേക്കാണ് അപ്രതീക്ഷിതമായി കമ്പി വീണത്. താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നു ഡ്രൈവര്‍ പറഞ്ഞു.
മെട്രോ നിര്‍മാണ കമ്പനിയായ എല്‍ ആന്‍ഡ് ടി ഗാര്‍ഡിനെതിരെ ഡ്രൈവര്‍ പൊലീസിന് പരാതി നല്‍കി. കാര്‍ ഓടിച്ച് അബ്ദുള്‍ അസീസ് മലാക്കെറ്റ് മെട്രോ സ്റ്റേഷനിനു താഴെകൂടി പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ഇരുമ്പ് കമ്പി വാഹത്തിന്റെ ബോണറ്റ് തകര്‍ത്തു തുളച്ചു കയറുകയായിരുന്നു.
“കാറിന്റെ ഗ്ലാസില്‍ വീഴാതിരുന്നത് ഭാഗ്യമായി. അല്ലെങ്കില്‍ അപകടത്തില്‍ തനിക്കു ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു”. ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് (എച്ച്എംആര്‍എല്‍) അശ്രദ്ധമായിട്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയുന്നതെന്നും അസീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എല്‍ ആന്‍ഡ് ടി അധികൃതര്‍ അറിയിച്ചു.കാര്‍ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 336 വകുപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദേര്‍ഗത് പൊലീസ് കേസ് എടുത്തു