ഇവള്‍ നാഗകന്യകയോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗ്ലാമറസ് പാമ്പ് പിടുത്തം

കേരളത്തില്‍ ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ പിടികൂടി അവയ്ക്കിണങ്ങുന്ന ആവാസ വ്യവസ്ഥയില്‍ ഉപേക്ഷിക്കുന്ന വാവ സുരേഷിന് ആരാധകര്‍ ഏറെയാണ്. ഇത്തരത്തില്‍ വീട്ടിലെത്തിയ അതിഥിയെ പിടികൂടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്ന ഒരു വീഡിയോയാണ് ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.

പാമ്പിനെ പിടികൂടുന്ന നിരവധി വീഡിയോകള്‍ നിരന്തരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ടെങ്കിലും സാരി ധരിച്ചെത്തിയ യുവതി പാമ്പിനെ പിടിക്കുന്ന വീഡിയോ ഇതോടകം വൈറലായി കഴിഞ്ഞു. സുരക്ഷാ ഉപകരണങ്ങള്‍ ഒന്നുമില്ലാതെ കൈകൊണ്ട് പാമ്പിനെ പിടിച്ച യുവതി കുറച്ച് സമയം പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതും കാണാം.

തുടര്‍ന്ന് പ്ലാസ്റ്റിക് ചാക്കിലാക്കിയ പാമ്പിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോയിലുള്ള പെണ്‍കുട്ടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുള്ളത്. ചിലര്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോള്‍ മറ്റ് ചിലര്‍ ഇവരെ വിമര്‍ശിച്ചാണ് രംഗത്തെത്തുന്നത്.

സുരക്ഷാ ഉപകരണങ്ങളില്ലാതെ ഇത്തരത്തില്‍ പാമ്പിനെ പിടിക്കാന്‍ പാടില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ചേരയാണ് പെണ്‍കുട്ടിയുടെ വീഡിയോയിലുള്ള പാമ്പ്. ഇവള്‍ നാഗകന്യകയോ എന്ന തരത്തിലുള്ള കമന്റുകളും നിരവധിയാണ്.

Latest Stories

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി

ഞങ്ങളുടെ ജോലി കൂടി പൃഥ്വിരാജ് തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യും..; 'എമ്പുരാന്‍' ലൊക്കേഷനിലെത്തി ആര്‍ജിവി

പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല