'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

സിഎഎ നടപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി. സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ എന്നും മോദി വെല്ലുവിളിച്ചു. വിദേശത്തെയും എല്ലാ ശക്തികളും ചേർന്നാലും സിഎഎ തടയാനാവില്ല. ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം നല്കും. ഭരണഘടനയുടെ 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിന്റെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും’ മോദി ആരോപിച്ചു. ഇന്നലെ 14 പേർക്കാണ് പൗരത്വം നൽകാൻ തീരുമാനമായത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി പൗരത്വ സർട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്തു. യാണ് വിതരണം ചെയ്തത്. 300 പേർക്ക് ഓണ്‍ലൈനായി പൗരത്വം നൽകാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാനത്തെ ആയുധവും കേന്ദ്ര സർക്കാർ പ്രയോഗിക്കുകയാണ്. രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയവ. ഇവിടങ്ങളിൽ സിഎഎ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്.

Read more

അതേസമയം പൗരത്വ ഭേദഗതി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ നടപ്പാക്കിയത് ചോദ്യം ചെയ്യുമെന്ന് ഹർജിക്കാർ പറഞ്ഞു. വിഷയം ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കാൻ ശ്രമിക്കുമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടുമെന്നും ഹർജിക്കാർ പറയുന്നു. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം.