ഉത്തർപ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ ഇത്?: ശശി തരൂർ

കോൺഗ്രസ് നേതാക്കൾ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡൽഹി-നോയിഡ ഡയറക്ട് (ഡിഎൻ‌ഡി) ഫ്ലൈഓവറിലെ ടോൾ പ്ലാസയിൽ 200 ഓളം ഉത്തർപ്രദേശ് പൊലീസുകാരെ ആണ് യോഗി ആദിത്യനാഥ് സർക്കാർ വിന്യസിച്ചത്. ഈ പൊലീസ് സന്നാഹത്തെ വിമർശിച്ച ശശി തരൂർ എം.പി, ഇത് ഉത്തർപ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ എന്ന് ആശ്ചര്യപ്പെട്ടു.

“യുപിയുടെ ചൈനയും ടിബറ്റുമായുള്ള അതിർത്തിയാണോ ഇത്? അല്ല, ഇത് ഡൽഹിയുമായുള്ള യുപിയുടെ അതിർത്തിയാണ്! പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കുന്നത് തീർച്ചയായും ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അല്ലേ?” എന്ന് ശശി തരൂർ ഫെയ്സ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. കനത്ത പൊലീസ് വിന്യാസത്തിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയിലെ പെൺമക്കൾക്ക് നീതി എന്ന ഹാഷ് ടാഗോടെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.

https://www.facebook.com/ShashiTharoor/posts/10158082110963167

അതേസമയം കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 20 കാരിയായ ദളിത് യുവതിയുടെ കുടുംബത്തെ കാണാൻ ഹത്രാസിലേക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വദ്രയ്ക്കും അനുമതി ലഭിച്ചു. അഞ്ച് കോൺഗ്രസ് നേതാക്കൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ സംഘത്തിൽ ശശി തരൂർ എം.പിയും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഹത്രാസിൽ എത്താൻ കോൺഗ്രസ് നേതാക്കൾ ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. ആദ്യത്തെ തവണ ഉത്തർപ്രദേശ് പൊലീസ് ഇവരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു