വിജയസമാനമായ സമനില; ബ്ലാസ്റ്റേഴ്‌സിന് നേട്ടമായത് പുതിയ പരിശീലകന്റെ തന്ത്രങ്ങള്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകര്‍. ആ പ്രതീക്ഷ കൈവിടാത്തതായിരുന്നു ഇന്നത്തെ വിജയസമാനമായ ബ്ലസ്റ്റേഴ്‌സിന്റെ സമനില. പുതിയ പരിശീലകന്റെ തന്ത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്.സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന് 11 മല്‍സരം ബാക്കിയുള്ളപ്പോഴാണു മ്യൂലന്‍സ്റ്റീന്റെ പടിയിറക്കവും ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവും. പുണെ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മല്‍സരത്തിന്റെ ചുമതല ടീമിന്റെ സഹപരിശീലകന്‍ താങ്ബോയി സിങ്തോയ്ക്കു നല്‍കിയിരുന്നു

Read more

മ്യൂലന്‍സ്റ്റീന്റെ രാജിക്ക് പിന്നാലെ ഡേവിഡ് ജെയിംസ് കേരളത്തിലെത്തിയിരുന്നു. ഐഎസ്എല്‍ ഒന്നാം സീസണില്‍ ബ്‌ളാസ്റ്റേഴ്‌സിന്റെ പരിശീലകനും ഗോള്‍കീപ്പറുമായിരുന്നു ഡേവിഡ് ജെയിംസ്. അന്ന് ബ്‌ളാസ്റ്റേഴ്‌സ് ഫൈനലിലെത്തുകയും ചെയ്തു. കൊച്ചിയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ കോച്ചിനെ തീരുമാനമായത്. റെനി മ്യൂലന്‍സ്റ്റീന്റെ രാജിയോടെയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സിന് നിയമിക്കേണ്ടി വന്നത്.