ഗുരുദ്വാര ആക്രമണം; പ്രവാചകനെ നിന്ദിച്ചതിനുള്ള പ്രതികാരമെന്ന് ഐഎസ്

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. മുഹമ്മദ് നബിയെ അപമാനിച്ചതിന് പ്രതികാരമായാണ് അക്രമണം നടത്തിയതെന്ന് ഐഎസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച കാബൂളിൽ നടത്തിയ ആക്രമണം ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നെന്ന് ഐഎസ് ഖൊറാസാൻ പ്രൊവിൻസ് അതിന്റെ അമാഖ് പ്രചാരണ വെബ്സൈറ്റിൽ പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഐഎസ് പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

തങ്ങളുടെ പോരാളികളിലൊരാൾ കാബൂളിലെ ഹിന്ദു, സിഖ് ബഹുദൈവ വിശ്വാസികളുടെ ക്ഷേത്രത്തിൽ കയറിയിരുന്നു. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം, അകത്തുള്ളവർക്ക് നേരെ മെഷീൻ ഗണ്ണും ഗ്രനേഡും ഉപയോഗിച്ച് വെടിയുതിർത്തെന്നും ഐഎസ് വ്യക്തമാക്കി.

ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പല രാജ്യങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് കാബൂളിൽ സിഖ് ​ഗുരുദ്വാരക്ക് നേരെ ഐഎസ് ആക്രമണമുണ്ടായത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം