ഇസ്രയേല്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ രണ്ടു രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ,എമിറേറ്റ്‌സ്, എത്തിഹാദ് എയര്‍വേയ്‌സ്, ഫൈ ദുബായ് തുടങ്ങി 14 കമ്പനികളാണ് വിമാന സര്‍വീസ് റദ്ദാക്കിയത്.
ടെല്‍ അവീവിലേക്കും പുറത്തേക്കുമുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ദുബായ് – ബെയ്‌റൂട്ട് എമിറേറ്റ്‌സ് സര്‍വീസുകളും നിര്‍ത്തലാക്കി. യുഎസില്‍ നിന്നും ജര്‍മനിയില്‍ നിന്നും ഇവിടേയ്ക്ക് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണത്തില്‍ 564 പേര്‍ കൊല്ലപ്പെട്ടു. 1842 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 50 കുട്ടികളും നിരവധി സ്ത്രീകളുമുണ്ടെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്നലെ മുന്നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചത്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് 2006ല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്തെക്ക്, കിഴക്കന്‍ മേഖലകളില്‍ നിന്ന് ബെയ്റൂട്ട് ലക്ഷ്യമാക്കി ജനങ്ങള്‍ വന്‍തോതില്‍ പലായനം ചെയ്യുന്നതിനിടെയാണ് വ്യാപക ആക്രമണം. ലബനന്‍സിറിയന്‍ അതിര്‍ത്തിയിലെ ബെകാ താഴ്വരയിലെ ജനവാസ കേന്ദ്രങ്ങള്‍ വ്യാപകമായി ആക്രമണം നടന്നു.